ചലച്ചിത്രനടന്‍ സുരേഷ്ഗോപിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്കാശിയില്‍ ചിത്രീകരണം നടക്കുന്ന രാമരാവണനില് അഭിനയിക്കുന്ന സുരേഷ് ഗോപിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊടുപുഴ ചരകാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങളായി മലകയറിയും മറ്റുമുള്ള രംഗങ്ങളില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണു സുരേഷ് ഗോപിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കമല സുരയ്യയുടെ പ്രശസ്ത നോവല്‍ മനോമിയാണ് നവാഗത സംവിധായകനായ ബിജു രവീന്ദ്രന് രാമരാവണന്‍ എന്ന പേരില്‍ ചലച്ചിത്രമാക്കുന്നത്. ഒരു സിംഹള പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ മനോമി പ്രണയിക്കുന്ന ശ്രീലങ്കന്‍ തമിഴനായ തിരുശെല്വമായിയാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. നായികാ കഥാപാത്രമായ മനോമിയെ അവതരിപ്പിക്കുന്നത് മിത്ര കുര്യനാണ്.
കൈതപ്രമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജിബു ജേക്കബ് ആണ് ക്യാമറ. തുഷാര്‍ ഇന്റര്‍നാഷണല്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തെങ്കാശിയിലും ശ്രീലങ്കയിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ നെടുമുടി വേണു, ജഗതി, ബിജു മേനോന്, സുധീഷ്, ലെന, വിജയകുമാര്‍, സുരാജ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.