മണിയും ജഗദീഷും ‘ഡീസന്‍റ്‌ പാര്‍ട്ടീസ്’

PROPRO
ജഗദീഷ് നായകനായി അഭിനയിച്ചിട്ട് കാലം കുറെയായി. ഇപ്പോള്‍ ടു ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ നായകന്‍‌മാരിലൊരാളായി അഭിനയിക്കുന്നുണ്ട്. കലാഭവന്‍ മണിയാകട്ടെ, ഇടയ്ക്കിടെ ചില ചിത്രങ്ങളില്‍ നായകവേഷങ്ങള്‍ അവതരിപ്പിച്ച് സാന്നിധ്യം നിലനിര്‍ത്തുന്നുണ്ട്. ഒരുകാലത്ത് ഇരുവരും നായകവേഷങ്ങളില്‍ തിളങ്ങിയവരാണ്. ഇവരുടെ ചിത്രങ്ങള്‍ക്ക് മിനിമം ഗ്യാരണ്ടിയും ഉണ്ടായിരുന്നു.

ഇപ്പോഴിതാ, ജഗദീഷിനെയും കലാഭവന്‍ മണിയെയും നായകന്‍‌മാരാക്കി അണിയറയില്‍ ഒരു ചിത്രം ഒരുങ്ങുകയാണ്. ‘ഡീസന്‍റ്‌ പാര്‍ട്ടീസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഏബ്രഹാം ലിങ്കണാണ് സംവിധാനം. സുരേഷ് കൃഷ്ണയുടെ കഥയ്ക്ക് കലൂര്‍ ഡെന്നീസ് തിരക്കഥ രചിക്കുന്നു. ഒരുകാലത്ത് ജഗദീഷ് ചിത്രങ്ങളുടെ സ്ഥിരം തിരക്കഥാകൃത്തായിരുന്ന കലൂര്‍ ഡെന്നീസ് ആരോഗ്യകാരണങ്ങളാല്‍ കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അദ്ദേഹം ഡീസന്‍റ് പാര്‍ട്ടീസിലൂടെ വീണ്ടും സജീവമാകുകയാണ്.

മേക്കുന്നേല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, ലക്‍ഷ്മി ശര്‍മ തുടങ്ങിയവരും അഭിനയിക്കുന്നു. കെ ജി ജയനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

WEBDUNIA| Last Modified ശനി, 28 ഫെബ്രുവരി 2009 (11:19 IST)
കലാമൂല്യമുള്ള ചിത്രം എന്ന് പേരെടുത്ത കൃഷ്ണപക്ഷക്കിളികള്‍ക്ക് ശേഷം ഏബ്രഹാം ലിങ്കണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീസന്‍റ്‌ പാര്‍ട്ടീസ്. ഈ ചിത്രത്തിലൂടെ കച്ചവടസിനിമകളുടെ ലോകത്തേക്ക് ഏബ്രഹാം ലിങ്കണ്‍ പ്രവേശിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :