ഇലക്ഷന്‍ റിസല്‍ട്ട്, ആര് ജയിച്ചാലും തോറ്റാലും 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെനിന് പറയാനുള്ളത് ഇത്രമാത്രം !

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 2 മെയ് 2021 (09:03 IST)

ആര് വാഴും ആര് വീഴുമെന്നത് വരും മണിക്കൂറുകളില്‍ തന്നെ നമുക്ക് അറിയാം . ചരിത്രത്തിലാദ്യമായി ആയിരിക്കാം ജയിച്ച പാര്‍ട്ടിയുടെ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ഇലക്ഷന്‍ റിസള്‍ട്ട് ദിനം. അഞ്ചുവര്‍ഷങ്ങളില്‍ ഒരിക്കല്‍ കേരളക്കര കാണുന്ന പല കാഴ്ചകളും ഇത്തവണ ഉണ്ടാകില്ല. പുറത്തിറങ്ങിയാല്‍ പിടി വീഴും. ഈ വേളയില്‍ വെള്ളം സംവിധായകന്‍ പ്രജേഷ് സെനിന് പറയാനുള്ളത് ഇതാണ്.

ആരോഗ്യത്തോടെയും സുരക്ഷിതമായും വീട്ടിലിരിക്കൂ എന്ന ഹാഷ് ടാഗിലാണ് സംവിധായകന്‍ ആരോഗ്യ വകുപ്പിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രജേഷ് സെന്‍. വെള്ളം ആണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :