ഇരട്ടയിലെ ആദ്യ ഗാനം,ഷഹബാസ് അമന്റെ ശബ്ദം, പാട്ട് ഉടന്‍ എത്തുമെന്ന് ജേക്‌സ് ബിജോയ്

കെ ആര്‍ അനൂപ്| Last Modified ശനി, 7 ജനുവരി 2023 (09:10 IST)
അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും കൈകോര്‍ക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന ഫസ്റ്റ് ലുക്ക് ഈ അടുത്താണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവരുന്നു.

മുഹ്‌സിന്‍ പരാരി എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്.ഷഹബാസ് അമന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.


ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോര്‍വാധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. മാര്‍ട്ടിന്‍ പ്രക്കാട്ട് - ജോജു ജോര്‍ജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലും മികച്ച സംവിധായകനുള്ള അവാര്‍ഡ് നായാട്ടിന്റെ സംവിധായകര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായിരുന്നു.അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. പ്രേക്ഷകരെന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച അപ്പു പാത്തു ഫിലിംസിന്റെയും മാര്‍ട്ടിന്‍ പ്രക്കാട് ഫിലിംസന്റെയും പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനം കൂടിയാണ് ഇരട്ട.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :