1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Lyrical Video

ഗോപി സുന്ദറും അമൃതയും ഹമ്മിംഗ് പാടി,ഷഹബാസ് അമന്‍ ആലപിച്ച ഗാനം, 'ഹെവന്‍' ലിറിക്കല്‍ വീഡിയോ

Mounamanakettum | HEAVEN |Lyrical Video| Shahabaz Aman |Anwar Ali | Gopi Sundar | Suraj Venjarammoru
സുരാജ് വെഞ്ഞാറമൂട് പോലീസ് യൂണിഫോമില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹെവന്‍'. നാളെ (ജൂണ്‍ 17ന്) പ്രദര്‍ശനത്തിനെത്തുന്ന സിനിമയിലെ 'മൗന മനക്കെട്ടും' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്.
 
അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതമൊരുക്കി.ഷഹബാസ് അമന്‍ പാടിയ ഗാനത്തിന് ഹമ്മിംഗ്: അമൃത സുരേഷ്, ഗോപി സുന്ദര്‍ ചേര്‍ന്ന് നല്‍കി.
ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിനോദ് ഇല്ലംപ്പള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ടോബി ജോണ്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.ഗോപി സുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആ 300 കോടി എന്ത് ചെയ്യും ? 'വിക്രം' വിജയത്തിന് പിന്നാലെ കമല്‍ഹാസന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു !