'പഞ്ഞി മിഠായി','ത്രിശങ്കു'മൂന്നാമത്തെ ഗാനമെത്തി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മെയ് 2023 (15:06 IST)
അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ത്രിശങ്കു'. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അച്യുത് വിനായക് ആണ്. സിനിമയിലെ മൂന്നാമത്തെ ഗാനമായ'പഞ്ഞി മിഠായി' ശ്രദ്ധ നേടുന്നു.

നിതിന്‍രാജും നിത്യ മാമ്മനും ചേര്‍ന്ന് പാടിയ പഞ്ഞി മിഠായി, വ്യത്യസ്തമായ ഒരു റൊമാന്റിക് ഗാനം യുവാക്കളെ ലക്ഷ്യം വയ്ക്കുന്നു. ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നര്‍ തന്നെയാകും സിനിമ എന്ന സൂചനയും നല്‍കുന്നു.ജയേഷ് മോഹന്‍, അജ്മല്‍ സാബു എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ജെ.കെ ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :