'മഹേഷിന്റെ പ്രതികാരം' നടി ലിജോമോള്‍ ജോസ് വിവാഹിതയായി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (15:27 IST)

ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് ലിജോമോള്‍ ജോസ്.മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി വിവാഹിതയായി.അരുണ്‍ ആന്റണിയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.A post shared by PeppeAds ® (@peppeads)

മഹേഷിന്റെ പ്രതികാരത്തിലൂടെ വരവറിയിച്ച് നടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍,ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

മോളിവുഡിലെ പുറമേ കോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സിദ്ധാര്‍ഥിന്റെ നായികയായാണ് ലിജോ അഭിനയിച്ചത്.

സൂര്യയുടെ ജയ് ഭീം എന്ന ചിത്രമാണ് ഇനി വരാനുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :