ഒറ്റ ക്ലിക്കില്‍ മുഴുവന്‍ ഗാനങ്ങളും !'മിണ്ടിയും പറഞ്ഞും' തീയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഫെബ്രുവരി 2023 (12:12 IST)
ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന 'മിണ്ടിയും പറഞ്ഞും' റിലീസിന് ഒരുങ്ങുന്നു. സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ ട്രാക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. മൂന്ന് ഗാനങ്ങളുടെ ഓഡിയോകളാണ് റിലീസ് ചെയ്തത്.

നീയേ നെഞ്ചില്‍, മണല് പാറുന്നൊരീ, ഇതളേ തുടങ്ങിയ പാട്ടുകള്‍ കേള്‍ക്കാം.
സംഗീതം: സൂരജ് എസ് കുറുപ്പ്

വരികള്‍: സുജേഷ് ഹരി

ഗായകര്‍: സൂരജ് എസ് കുറുപ്പ്, മൃദുല വാരിയര്‍, ഷഹബാസ് അമന്‍, അപര്‍ണ ബാലമുരളി

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാര്‍വതി, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി തുടങ്ങിയ താരനിര അണിനിരക്കുന്നു. ചിത്രം ഉടന്‍തന്നെ തിയേറ്ററുകളില്‍ എത്തും.

മൃദുല്‍ ജോര്‍ജിനൊപ്പം അരുണ്‍ ബോസ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മധു അമ്പാട്ട് ഛായാഗ്രാഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.സൂരജ് എസ് കുറുപ്പ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ചിത്രം നിര്‍മ്മിക്കുന്നത് സലിം അഹമ്മദാണ്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :