കെ ആര്‍ അനൂപ്|
Last Modified ശനി, 26 മാര്‍ച്ച് 2022 (10:18 IST)
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനം തുടരുകയാണ്.മാസ് കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു വീഡിയോഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഫെബ്രുവരി 18ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിലെ തലയുടെ വിളയാട്ട് എന്ന വീഡിയോ ഗാനമാണ് പുറത്ത് വന്നത്.
വരികള്‍ എഴുതിയിരിക്കുന്നത് ഫെജോയും ഹരിനാരായണന്‍ ബി കെയും ചേര്‍ന്നാണ്.എം ജി ശ്രീകുമാറും ഫെജോയും ചേര്‍ന്ന് പാടിയ ഗാനം യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്.