കൊതിയൂറുന്ന മാംസാഹാര വിഭങ്ങള്‍ ചൈനീസ് ഭക്ഷണരീതിയുടെ പ്രത്യേകതയാണ്. അക്കൂട്ടത്തില്‍ ഏറെ സ്വാദേറിയ വിഭവമാണ് ചിക്കന്‍ ഫോദ. വളരെ എളുപ്പത്തില്‍ പാകം ചെയ്യാവുന്ന ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം
ചേര്‍ക്കേണ്ടവ.
കോഴിയിറച്ചി - ഒന്നര കിലോഗ്രാം സവാള ചെറുതായരിഞ്ഞത് - ഇരുനൂറ് ഗ്രാം മഞ്ഞപ്പൊടി - ഒന്നര സ്പൂണ്‍ കടുക് - ആവശ്യത്തിന് ഇഞ്ചി അരച്ചെടുത്തത് - രണ്ട് സ്പൂണ്‍ വിനാഗരി - രണ്ട് സ്പൂണ്‍ വെളിത്തുള്ളി - ഒരു സ്പൂണ്‍ പച്ചമുളക് നന്നായരച്ചത് - നൂറ്റമ്പതു ഗ്രാം തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ പാല്‍ ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
ചെറുതായരിഞ്ഞ സവാള എണ്ണയില്‍ വഴറ്റിയെടുക്കണം. വെളുത്തുള്ളി, കടുക്, ഇഞ്ചി എന്നിവ പ്രത്യേകം അരച്ചെടുത്തത് നന്നായി വെന്ത സവാളക്കൊപ്പം വീണ്ടും വഴറ്റുക. ഇത് പാകമായാല്‍ ഇറച്ചിയിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക.
ഇറച്ചി നല്ല വേവായി കഴിഞ്ഞാല്‍ തേങ്ങാപ്പാലും വിനാഗരിയും ചേര്‍ത്ത് ഇറക്കി വയ്ക്കുക. ചിക്കന്‍ ഫോദ റെഡി.