ഹൃദ്യസംഗീതധാരയായി സലീല്‍ ചൌധരി

ജനനം 1924 നവംബര്‍ 19 മരണം സപറ്റംബര്‍ 5

WEBDUNIA|
ബല്‍രാജ-് സാഹ്നി നായകനായി അഭിനയിച്ച ദോ ബീഗാ സമീന്‍ ആയിരുന്നു ആദ്യം സംഗീതം നല്‍കിയ ഹിന്ദി സിനിമ.

നൗക്കരി (54), ആവാസ്, മുസാഫര്‍( 56) എന്നിവക്കു ശേഷം 1957 ല്‍ മധുമതിക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചതോടെ സലീല്‍ ചൗധരി ഇന്ത്യയിലെങ്ങും പ്രശസ്തനായി.

ആജ-ാ രേ പര്‍ദേസീ( ലതാ മങ്കേഷ്കര്‍) ടൂട്ടെ ഹുവാ ഖ്വാബോം മേ( റാഫി) സുഹാനാ സഫര്‍ ( മുകേഷ്) എന്നീ ഗാനങ്ങള്‍ തകര്‍പ്പന്‍ ഹിറ്റുകളായി.

കാബൂളിവാല (61),പ്രേംപത്ര(62),ചെമ്മീന്‍(65), ആനന്ദ് ( 70),രജ-നീഗന്ധ(74), ഛോട്ടി സി ബാത്ത് , മൗസം( 75), മൃഗയ(76)അഴിയാത്ത കോലങ്ങള്‍(79) അകലേര്‍ സന്ദാനെ (80) നമക് ഹലാല്‍ (82) വാസ്തുഹാര (91) ത്രിയ ചരിത്ര (94) എന്നിവയാണ് സലീല്‍ഡാ സംഗീതം നല്‍കിയ സിനിമകളില്‍ പ്രധാനം.

യേസുദാസിനെ ഹിന്ദിയില്‍ അവതരിപ്പിച്ചതും , മന്നഡേ( മാനസ മൈനേ വരൂ) ലത( കദളീ ചെംകദളീ) തലത് മെഹമൂദ്(കടലേ നീലക്കടലേ) സബിതാ ചൗധരി( വൃശ്ഛികപ്പെണ്ണേ ) തുടങ്ങിയവരെ മലയാളത്തില്‍ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.

ആദ്യ ഭാര്യയെ ഉപേക്ഷിച്ച് പാട്ടുകാരിയായ സബിതയെ അദ്ദേഹം പിന്നീട് വിവാഹം ചെയ്തു. സബിത മലയാളത്തില്‍ പത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :