ഹൃദ്യസംഗീതധാരയായി സലീല്‍ ചൌധരി

ജനനം 1924 നവംബര്‍ 19 മരണം സപറ്റംബര്‍ 5

WEBDUNIA|

കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയിലെ പ്രതിഭാധനനായ സംഗീത സംവിധായകന്‍ ആയിരുന്നു സലീല്‍ദാ എന്നു വിളിപ്പേരുള്ള സലീല്‍ ചൗധരി.അദ്ദേഹം ജ-നിച്ച്ട്ട് 80 വര്‍ഷവും മരിച്ചിട്ട് 10 വര്‍ഷവും 2005 ല്‍ പൂര്‍ത്തിയായി

പാശ്ചാത്യവും പൗരസ്തവുമായ സംഗീതശൈലികളെ ഭാരതീയ ഗ്രാമീണ സംഗീതവുമായി സമരസപ്പെടുത്തി, തികച്ചും സ്വകീയമായ ശൈലിയിലാക്കാന്‍ സലീല്‍ ചൗധരിക്ക് കഴിഞ്ഞുരുന്നു.

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് മായാത്തമുദ്രപതിപ്പിക്കന്‍ അദ്ദേഹത്തിനായി.ഒരു മാത്ര കേള്‍ക്കുന്പോല്‍ തന്നെ അത് സലീല്‍ ചൗധരിയുടേതാണെന്ന് തിരിച്ചറിയാന്‍ പാകത്തില്‍ തനിമയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതം.

സംഗീതത്തില്‍ ഭാരതീയതയുടെ ആത്മാവ് നിറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു ഏത് നാട്ടില്‍ അദ്ദേഹത്തിന്‍റെ സംഗീതം കേട്ടാലും അത് അന്നാട്ടിലെ ജ-നകീയ സംഗീതമാണെന്ന് തോന്നുമാറ് സംസ്കാരവുമായി ഇഴുകിചേര്‍ന്നിരിക്കും- ഉദാഹരണം: ചെമ്മീനിലെ പെണ്ണാളെ പെണ്ണാളെ.

ഈണം ആദ്യം ഉണ്ടാക്കി അതിനു പറ്റിയ വരികള്‍ എഴുതിക്കുക എന്ന ശൈലി ആദ്യം പരീക്ഷിച്ചത് സലീല്‍ ചൗധരിയാണ്. ഇത് പല വികല ആലാപനത്തിനും വഴിവെച്ചുവെങ്കിലും , മലയാളത്തില്‍ ഒട്ടേറെ മികച്ച ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :