വെറുതെ ഇരിക്കാതെ പണിയെടുക്കൂ; സിബി‌ഐക്ക് സുപ്രീം കോടതിയുടെ ശകാരം

സിബി‌ഐ, സുപ്രീം കോടതി, ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (15:44 IST)
ജോലി ചെയ്യേണ്ട സമയത്ത് കോടതിയില്‍ പോയിരുന്ന് സമയം കളഞ്ഞ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതിയുടെ ശകാരം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു ആണ് ഉദ്യോഗസ്ഥരെ ശാസിച്ചത്.

എന്തിനാണ് ഇതിന് മാത്രം ഉദ്യോഗസ്ഥര്‍ ഇവിടെ വന്നു നില്‍ക്കുന്നത്? ഇത്രയും ഉദ്യോഗസ്ഥര്‍ ഇവിടെ വന്നു നില്‍ക്കേണ്ട കാര്യമില്ല. വെറുതെ സമയം കളയാതെ ഓഫിസില്‍ പോയിരുന്ന് ജോലി ചെയ്യൂ. ഇതായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍. സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരായ കേസില്‍ വാദം നടക്കുന്നതിനിടെ കോടതിയില്‍ വെറുതെ വന്നിരുന്ന സിബിഐ ഉദ്യോഗസ്ഥരെയാണ് കോടതി ശകാരിച്ചത്.

അഴിമതിക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ചില സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും അഴിമതിക്കേസ് പ്രതികളും സിബിഐ ഡയറക്ടറെ വീട്ടില്‍ സന്ദര്‍ശിച്ചുവെന്ന് ആരോപണവുമായി ബന്ധപ്പെട്ട കേസില്‍
കോടതിയില്‍ വാദം നടക്കവെയായിരുന്നു സംഭവം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :