രഞ്ജിത്- സിനിമയിലെ രാവണ പ്രഭു

WEBDUNIA|
ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെ രഞ്ജിത് സംവിധായകനായി. രാവണപ്രഭു മെഗാഹിറ്റായപ്പോള്‍ അടുത്ത ചിത്രവും മറ്റൊരു അതിമാനുഷ ചിത്രമായി മാറും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു.

നന്ദനം മലയാളിയെ നൊമ്പരപ്പെടുത്തി. സൂപ്പര്‍ഹിറ്റായ ആ ചിത്രത്തിലൂടെ പുതിയ ഒരു നായകനെ മലയാളത്തിന് ലഭിച്ചു - പൃഥ്വിരാജ്. നന്ദനത്തിലെ ബാലാമണിയെ അവതരിപ്പിച്ച് നവ്യാനായര്‍ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാനപരസ്കാരവും നേടി.

കാവ്യമാധവന്‍ ഇരട്ട വേഷത്തിലഭിനയിക്കുന്ന മിഴി രണ്ടിലും ആണ് രഞ്ജിത്തിന്‍റെ പുതിയ ചിത്രം.

രാവണപ്രഭുവിന് ജനപ്രീതിനേടിയ കലാമൂല്യമുള്ള ചിത്രത്തിന്‍റെ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്തിന് ലഭിച്ചു. അതിനു ശെഷം സഹോദരനായ രഘുനാഥിനൊപ്പം അമ്മക്കിളിക്കൂട് എന്ന ചിത്രം നിര്‍മ്മിച്ച രഞ്ജിത് ഇപ്പോള്‍. വില്ലനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്.

ശ്രീജയാണ് ഭാര്യ. മക്കള്‍ - അഗ്നി വേശ്, അശ്വഘോഷ






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :