രഞ്ജിത്- സിനിമയിലെ രാവണ പ്രഭു

WEBDUNIA|
അതുവരെ ഒരു കഥപോലും എഴുതിയിട്ടില്ലാത്ത രഞ്ജിത് പതിയെ സിനിമയിലെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. തുടര്‍ന്ന് കമല്‍ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ക്ക് തിരക്കഥയെഴുതി. ചിത്രം വന്‍ഹിറ്റായതോടെ രഞ്ജിത്തിന്‍റെ ദിനങ്ങള്‍ക്ക് തിരക്കേറി. പിന്നീട് കമല്‍, വിജിതമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം കുറെ ചിത്രങ്ങള്‍.

മുല്ലശേരി രാജഗോപാല്‍ എന്ന പിതൃതുല്യനായ മനുഷ്യന്‍റെ ജീവിതകഥ രഞ്ജിത് സിനിമയാക്കാന്‍ തീരുമാനിച്ചു. കഥയ്ക്ക് പേരുമിട്ടു - ദേവാസുരം!

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തെ മാറ്റി മറിച്ച ആ സിനിമ സംവിധാനം ചെയ്തത് ഐ.വി ശശിയാണ്. മോഹന്‍ലാലിനെപ്പോലെ തന്നെ രഞ്ജിത്തിനും ആ ചിത്രം വഴിത്തിരിവായി.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന ദേവാസുരം. മംഗലശ്ശേി നീലകണ്ഠന്‍ എന്ന മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഇന്നും ആരാധനയോടെയാണ് പ്രേക്ഷകര്‍ ഓര്‍ക്കുന്നത്.

ദേവാസുരത്തിന്‍റെ ശൈലിയില്‍ തന്നെയാണ് രഞ്ജിത്ത് ആറാം തമ്പുരാന്‍ ഒരുക്കിയത്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ആ ചിത്രം മറ്റൊരു ചരിത്രമായി.

ഷാജി കൈലാസ് - രഞ്ജിത് ടീമിന്‍റെ ഏറ്റവും വലിയ ഹിറ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ - നരസിംഹം! നരസിംഹം മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ ചിത്രമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :