മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്നൊരു പറച്ചിലുണ്ടായിരുന്നു പണ്ട്. വളരെ ഗൌരവതരമായ കഥാപാത്രങ്ങളുമായാണ് മിക്ക സംവിധായകരും മമ്മൂട്ടിയെ സമീപിച്ചിരുന്നത്. കുടുംബചിത്രങ്ങളിലെ നായകനായിരുന്നെങ്കിലും നല്ല കോമഡിക്കഥകള് മമ്മൂട്ടിയെ വച്ച് ആലോചിക്കാന്‍ വലിയ സംവിധായകര്‍ക്കുപോലും ധൈര്യം വന്നിരുന്നില്ല. ഇടയ്ക്കിടെ ചില പരീക്ഷണങ്ങള്‍ നടന്നു എന്നത് വിസ്മരിക്കുന്നില്ല. അവയില്‍ ചില ചിത്രങ്ങള്‍ വലിയ ഹിറ്റുകളാകുകയും ചെയ്തു. എന്നിരുന്നാലും മമ്മൂട്ടി എന്നും സീരിയസ് സിനിമകളിലെ നായകന് ആയിരുന്നു.