പൃഥ്വിരാജ് വിവാഹിതനാകുന്നു

WEBDUNIA|
PRO
ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് വിവാഹിതനാകുന്നു. വിവാഹത്തിന് മുന്നോടിയായി കൊച്ചിയില്‍ പൃഥ്വി പുതിയ ഫ്ലാറ്റ് സ്വന്തമാക്കി. ഫ്ലാറ്റിന്‍റെ ഗൃഹപ്രവേശം അനാര്‍ഭാടമായി നടത്തുകയും ചെയ്തു.

രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പൃഥ്വി തന്‍റെ ബാച്ച്ലര്‍ ജീവിതത്തിന് വിരാമമിടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരായിരിക്കും പൃഥ്വിയുടെ വധു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. ഒരു ടി വി റിപ്പോര്‍ട്ടറുമായി പൃഥ്വി കടുത്ത പ്രണയത്തിലാണെന്ന് അടുത്തിടെ ഒരു വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം പൃഥ്വി തന്നെ പിന്നീട് നിഷേധിച്ചു.

സിനിമാലോകത്തെ പല പ്രമുഖ നടിമാരുടെയും പേരുകള്‍ പൃഥ്വിയുടെ പേരുമായി കൂട്ടിയിണക്കി ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചത് ‘പൃഥ്വി - പ്രണയവാര്‍ത്ത’യ്ക്കാണ്. ആ ഗോസിപ്പിന്‍റെ ചൂട് ഇപ്പോഴും ആറിയിട്ടില്ല.

കൊച്ചിയിലെ വീടിന്‍റെ ഗൃഹപ്രവേശത്തിന് അമ്മ മല്ലിക സുകുമാരന്‍, സഹോദരന്‍ ഇന്ദ്രജിത്തും കുടുംബവും അങ്ങനെ ഏറ്റവും അടുപ്പമുള്ളവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. എന്തായാലും വിവാഹത്തിന് പൃഥ്വി മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു. വധു ആരായിരിക്കും? ആ സീക്രട്ട് പൃഥ്വി തന്നെ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :