നരേന്ദ്രപ്രസാദ് ഓര്‍മ്മദിനം

WEBDUNIA|

വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പോള സിനിമയില്‍ തരംഗമായി മാറിയ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ സഖ്യത്തിന്‍റെ തലസ്ഥാനത്തിലെ ജി. പരമേശ്വരന്‍, ഷാജിയുടെ തന്നെ ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ തുടങ്ങിയ കഥാപാത്രങ്ങള്‍ പ്രസാദിനെ മലയാള സിനിമയിലെ അനിഷേധ്യ സാന്നിധ്യമാക്കി.

പൈതൃകം, അക്ഷരം, അസുരവംശം, പ്രവ ാചകന്‍, ഉസ്താദ്, വാഴുന്നോര്‍, ആറാം തമ്പുരാന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമായിരുന്നു.

മലയാള സിനിമയില്‍ എക്കാലവും ഓര്‍ക്കാനാവുന്ന കുറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവനേകി.ആറാം തമ്പുരാനിലെ ഒറ്റക്കണ്ണന്‍ അപ്ഫന്‍, ജയരാജിന്‍റെ "പൈതൃക'ത്തിലെ സോമയാജിപ്പാട്, രാജസേനന്‍റെ "മേലേപ്പറമ്പിലെ ആണ്‍വീട്ടി'ലെ അച്ഛന്‍, ടി.വി.ചന്ദ്രന്‍റെ "സൂസന്നയിലെ' കഥാപാത്രം...അങ്ങനെ എത്രയെത്ര മികച്ച കഥാപാത്രങ്ങള്‍ക്ക് നരേന്ദ്രപ്രസാദ് ഉയിരേകി.

ശ്യാമപ്രസാദ് ദൂര്‍ദര്‍ശനു വേണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പൊരുക്കിയ എന്‍ മോഹനന്‍റെ പെരുവഴിയിലെ കരിയിലകള്‍ എന്ന ടി.വി.ചിത്രത്തിലെ വിപ്ളവകാരിയായ പത്രപ്രവര്‍ത്തകനിലൂടെ ടി.വി.യിലെത്തിയ പ്രസാദ് ഒട്ടേറെ നല്ല പരമ്പരകളിലും അഭിനയിച്ചു.

1971ലായിരുന്നു വിവാഹം. നന്ദയാണ് ഭാര്യ. ദീപ, ദിവ്യ എന്നിവര്‍ മക്കളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :