ദിലീപ് മലയാളിയുടെ മനസ്സിലേക്ക് കയറിയിരുന്നു കഴിഞ്ഞു.സ്വന്തക്കാരനെപ്പോലെ ഓരോവീട്ടീലും ദിലീപുണ്ട്.അത്രമേല്‍ ഇഷ്ടമാണ് മലയാളിക്ക് ദിലീപിനോട്.
ആണും പെണ്ണും കെട്ട രാധയായും ,മനസ്സില്‍ നന്മ സൂക്ഷിക്കുന്ന കുഞ്ഞിക്കൂനനായും,അധോലോക നായകനായ വാളയാര്‍ പരമശിവമായും മീശപിരിച്ചാല്‍ മോഷണം നടത്തുന്ന മീശ മാധവനായും,ജ്യോതിഷത്തിന്‍റെ വിധികല്പനകളെന്ന് വിശ്വസിച്ച് മരണം കത്തു കഴിയുന്ന സദാനന്ദനായും ദിലീപ് മലയാളിയോടൊപ്പമുണ്ട്.
മീശമധവനും സി.ഐ.ഡി. മൂസയും കുഞ്ഞിക്കൂനനുമെല്ലാം നല്‍കിയ വിജയം ഇപ്പോഴും തുടരുന്ന ദിലീപ് മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നായകനാണ്. മൂലംകുഴി സഹദേവനായും പാട്ട ബസ്സിന്‍റെ ഉടമസ്ഥനായും ചിരിപ്പിക്കക മാത്രമല്ല ദിലീപ് ചെയ്യുന്നത്.
പ്രിയദര്‍ശനന്‍റെ മേഘം എന്ന സിനിമയിലെ പട്ടാളക്കാരന്‍റൈചെറിയ വേഷം മതി ദിലീപിലെ അഭിനേതാവിന്‍റെ സിദ്ധികള്‍ കണ്ടറിയാന്‍. പുതിയ വേഷത്തിനു വേണ്ടി ദിലീപ് കാത്തിരിക്കുകയാണ്. ബ്ളെസ്സിക്കായി തന്‍റെ സമയം എപ്പോള്‍ വേണമെങ്കിലം വിട്ടുകൊടുക്കാന്‍ ദിലീപ് തയ്യാര്‍. തന്മാത്രക്കു ശേഷം ബ്ളെസ്സി ദിലീപിനെ വെച്ച് പുതിയ പടം എടുക്കുമെന്നാണ് സംസാരം.
ജനപ്രിയനായകന്‍ ദിലീപിന്‍റെ ജന്മദിനമാണ് ഒക്ടോബര്‍ 27. ഒരു ഇടത്തരം കുടുംബത്തിലാണ് ദിലീപിന്‍റെ ജനനം.1968 ഒക് റ്റോബര്‍ 27 നു ഉത്രാടം നക്ഷത്രത്തില്‍ പദ്മനാഭ പിള്ളയുടേയും സരോജ-ത്തിന്‍റേയും മകനായി ആലുവയിലാണ് ജ-നനം . ശരിയായ പേര് ഗോപാലകൃഷ്ണന്‍.