നമ്മള്‍ ബാബുക്കയെ മറന്നു

എം എസ് ബാബുരാജ് അന്തരിച്ചിട്ട് മൂന്ന് ദശകം

ബാബുരാജ്
PROPRO
മാപ്പിള പാട്ടുകളില്‍ ഒരു ‘കൊട്ട പൊന്നുണ്ടല്ലോ..’(കുട്ടിക്കുപ്പായം), ‘പാലാണു തേനാണു..’ (ഉമ്മ) എന്നീ ഗാനങ്ങള്‍ ഇന്നും വേറിട്ടു നില്‍ക്കുന്നു. ഗായകനെന്ന നിലിയലും ബാബുരാജ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. സുബൈദയിലെ ‘പൊട്ടിത്തകര്‍ന്ന കിനാവിന്‍റെ..’എന്ന ഗാനം തന്നെ മികച്ച ഉദാഹരണം.

മലയാളിയുടെ ചുണ്ടില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ഈ ഗാനങ്ങളുടെ സൃഷ്ടാവിന്‌ ഒരിക്കല്‍ പോലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നില്ല.

ജീവിതം ഒരിക്കലും ബാബുരാജിനൊട്‌ കരുണ കാണിച്ചില്ല. ബംഗാളിയായ പിതാവിന്‌ മലയാളിയായി മാതാവില്‍ പിറന്ന ബാബുരാജിന്‌ നന്നേ ചെറുപ്പത്തില്‍ തന്നെ ഇരുവരേയും നഷ്ടപ്പെട്ടു.

കോഴിക്കോടന്‍ തെരുവുകളില്‍ പാടി നടന്നാണ്‌ ജീവിക്കാനുള്ള വക ചെറുപ്പക്കാലത്ത്‌ ബാബുരാജ്‌ സമ്പാദിച്ചിരുന്നതെന്ന്‌ പഴമക്കാര്‍ പറയാറുണ്ട്‌. കുഞ്ഞുമുഹമ്മദ്‌ എന്ന പൊലീസുകാരന്‍ പിന്നീട്‌ ബാബുരാജിന്‍റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

സംഗീതകാരനായി പേരെടുത്ത ശേഷവും ഗാന മേളകള്‍ക്കും മറ്റും കൂലി ചോദിച്ചു വാങ്ങുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. പ്രതിഫലം കുറവായത്‌ കൊണ്ട്‌ ദേവരാജന്‍ മാസ്‌റ്റര്‍ ഒഴിവാക്കിയ അവസരങ്ങളിലൂടെയായിരുന്നു ബാബുരാജ്‌ തുടക്കത്തില്‍ സിനിമയില്‍ എത്തിയത്‌.

സ്വന്തം പ്രതിഭയെ സമ്പത്താക്കി മാറ്റാനുള്ള കഴിവ്‌ അദ്ദേഹത്തിനില്ലായിരുന്നു. ലോകം അറിയുന്ന ഗായകനും സംഗീതസംവിധായകനും ആയിരുന്നപ്പോഴും സ്വന്തമായി ഒരു ബാങ്ക്‌ അക്കൗണ്ട്‌ പോലും ബാബുരാജിന്‌ ഉണ്ടായിരുന്നില്ല.

മലയാളത്തിന്‌ അമൂല്യ ഗാനങ്ങള്‍ സമ്മാനിച്ച കലാകാരന്‍ 1978 ഒക്ടോബര്‍ ഏഴിന്‌ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അന്തരിക്കുമ്പോള്‍ കാല്‍കാശിന്‌ വകയില്ലാത്ത ദരിദ്രനായിരുന്നു എന്നത് മലയാളി ലജ്ജയോടെ മാത്രം തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ്.

WEBDUNIA|
നമുക്ക് ബാബുരാജിന്‍റെ സംഗീതം മാത്രം മതിയായിരുന്നു ബാബുരാജ് എന്ന മനുഷ്യനെ ആവശ്യമില്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :