നമ്മള്‍ ബാബുക്കയെ മറന്നു

എം എസ് ബാബുരാജ് അന്തരിച്ചിട്ട് മൂന്ന് ദശകം

എം എസ് ബാബുരാജ്
PROPRO
മലയാള ഗാനശാഖയെ ഒരു പിടി അമൂല്യഗാനങ്ങള്‍ കൊണ്ട്‌ സമ്പന്നമാക്കിയ സംഗീതകാരന്‍ ആരും സഹായിക്കാനില്ലാതെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അന്തരിച്ചിട്ട്‌ മുന്ന്‌ ദശകങ്ങള്‍ പിന്നിട്ടു.

മലയാളിയുടെ പ്രിയ സംഗീതഞ്‌ജന്‍ ബാബുരാജിന്‍റെ മുപ്പതാം ചരമവാര്‍ഷികം ഒക്ടോബര്‍ ഏഴിന്‌ അധികം ആരും അറിയാതെ കടന്നു പോയി.

മലയാള സിനിമാഗാനങ്ങളിലേക്ക്‌ ഹിന്ദുസ്ഥാനി രാഗങ്ങളെ സന്നിവേശിപ്പിച്ച കോഴികോടുകാരുടെ ബാബുക്കയെ അനുസ്‌മരിക്കാന്‍ അരങ്ങേറിയത്‌ തീര്‍ത്തും ആഡംബര രഹിതമായ ചില സംഗീതകൂട്ടായ്‌മകള്‍ മാത്രം.

എം എസ്‌ ബാബുരാജ്‌ നൂറോളം ചിത്രങ്ങള്‍ക്ക്‌ മാത്രമേ സംഗീതം നല്‌കിയിട്ടുള്ളു. എന്നാല്‍ സമകാലീനരായിരുന്ന സംഗീഞ്‌ജരേക്കാള്‍ ഹിറ്റുകള്‍ അദ്ദേഹത്തിന്‌ സൃഷ്ടിക്കാനായി. കൈവച്ച ഗാനങ്ങളെല്ലാം അനശ്വരമാക്കാനുള്ള പുണ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ബാബുരാജിന്‌ മുമ്പും പിമ്പും ആരും തന്നെ സിനിമാഗനങ്ങളെ ഇത്രമേല്‍ മധുരമായ ഗസലുകളാക്കി മാറ്റിയിട്ടില്ല. ഹൃദയത്തിലേക്ക്‌ അലിഞ്ഞ്‌ ഇറങ്ങുന്ന വേദനകളായിരുന്നു അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍. പ്രണയത്തിനും വിരഹത്തിനും പുതിയ ഭാവുകത്വമാണ്‌ പി ഭാസ്‌കരന്‍-യേശുദാസ്‌-ബാബുരാജ്‌ ടീം നല്‌കിയത്‌.

WEBDUNIA|
യേശുദാസും എസ്‌ ജാനകിയും ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ഗായകര്‍. താമസമെന്തേ വരുവാന്‍...(ഭാര്‍ഗവീനിലയം), തളിരിട്ട കിനാക്കള്‍ തന്‍..(മൂടുപടം), അകലേ അകലേ നീലാകാശം..(മിടുമിടുക്കി), താനേ തിരിഞ്ഞും മറിഞ്ഞു (അമ്പലപ്രാവ്‌), പാതിരാവായില്ല..(മനസ്വിനി), അനുരാഗ ഗാനം പോലെ..(ഉദ്യോഗസ്ഥ), അഞ്‌ജന കണ്ണെഴുതി (തച്ചോളി ഒതേനന്‍), സുറുമ എഴുതിയ മിഴികളേ..(ഖദീജ), പ്രാണ സഖി ഞാന്‍ വെറുമൊരു..(പരീക്ഷ) എന്നിങ്ങനെ ബാബുരാജ്‌ അനശ്വരമാക്കിയ മലയാളത്തിന്‍റെ സുവര്‍ണ്ണ ഗാനങ്ങളുടെ പട്ടിക നീണ്ടു പോകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :