ദേവരാഗ സ്മരണയില്‍...

Devarajan
FILEFILE
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ ജന്മദിനമാണിന്ന്. ഒരുപിടി അനശ്വര ഗാനങ്ങള്‍ സംഗീതലോകത്തിന് സമ്മാനിച്ച ദേവരാഗ ശില്പിയെ കേരളം ഇന്ന് ഓര്‍ക്കുന്നു.

പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന ദേവരാജന്‍ മാസ്റ്റര്‍ മുന്നൂറിലേറെ മലയാളം സിനിമാഗാനങ്ങള്‍, നാടകങ്ങള്‍, ഇരുപതോളം തമിഴ് ചിത്രങ്ങള്‍, കന്നഡ സിനിമകള്‍ എന്നിവയിലൂടെ നിത്യഹരിത ഗാനങ്ങളാണ് സംഗീത ലോകത്തിന് നല്‍കിയത്.

പതിനെട്ടാമത്തെ വയസ്സില്‍ ആദ്യ സംഗീതകച്ചേരി നടത്തിയ ദേവരാജന്‍ മാസ്റ്റര്‍ കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടി. 1952ല്‍ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന നാടകത്തിലെ ഗാനങ്ങളിലൂടെ ദേവരാജന്‍ മാസ്റ്റര്‍ സംഗീതലോകത്തിന് സുപരിചിതനായി.

1955ല്‍ കാലം മറന്നു എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് ആദ്യമായി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി. ഇന്നും മലയാളികള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ദേവരാജന്‍, വയലാര്‍ കൂട്ടുകെട്ടിലൂടെ പിറവിയെടുത്തു. ഒ.എന്‍.വി, പി.ഭാസ്കരന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് ദേവരാജന്‍ മാസ്റ്റര്‍ സംഗീ‍തം നല്‍കിയതും അനശ്വര ഗാനങ്ങള്‍ക്കായിരുന്നു.

മികച്ച സംഗീത സംവിധായകനുള്ള കേരള സര്‍ക്കാരിന്‍റെ പുരസ്കാരമടക്കമുള്ള നിരവധി അവാര്‍ഡുകള്‍ അദ്ദേഹം ഈ കാലയളവില്‍ ഏറ്റുവാങ്ങി. 2006 മാര്‍ച്ച് 14ന് ചെന്നൈയില്‍ വച്ചാണ് ദേവരാജന്‍ മാസ്റ്റര്‍ നിര്യാതനാകുന്നത്.

ചക്രവര്‍ത്തിനീ നിനക്ക് ഞനെന്‍റെ ശില്പഗോപുരം തുറന്നൂ, അരികില്‍ നീ ഉണ്ടായിരുന്നുവെങ്കില്‍ എന്നു ഞാന്‍,പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ, സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍,ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍, അറിയുന്നില്ല ഭവാന്‍ അറിയുന്നില്ല എന്ന ഗാനങ്ങളും അല്‍പം ദൂരെയിരിക്കുന്ന പ്രിയന്‍ കേള്‍ക്കാന്‍ പാടുന്ന പ്രിയതമയും ആത്മാവിഷ്കാരം മാത്രമായ മാണിക്യവീണയുമായെന്‍ തുടങ്ങിയ ഗാനങ്ങള്‍ ഹൃദയത്തിലെ തേങ്ങലുകള്‍ പ്രതിസ്‌പന്ദിക്കുന്നു.

പ്രേമഗാനങ്ങള്‍ മണ്ണിന്‍റെ മണം സൃഷ്‌ടിക്കുന്ന മേലേമാനത്തെ നീലിപ്പുലയിക്ക്‌, എല്ലാരും പാടത്ത്‌ സ്വര്‍ണം വിതച്ചു, ഓടിവിളയാടിവാ തുടങ്ങിയ നാടന്‍പാട്ടുകള്‍ കാറ്റടിച്ചു കൊടും കാറ്റടിച്ചു, കൈതപ്പുഴകായലിലെ എന്നീ വ്യത്യസ്തങ്ങളായ വളളപ്പാട്ടുകള്‍, ഓമനത്തിങ്കളിന്നോണം പിറന്നപ്പോള്‍, കിളികിളിപൈങ്കിളിയുറങ്ങൂ എന്നീ തരാട്ടുകള്‍ 'സ്ഥായി' യില്‍ പതിഞ്ഞിരിക്കണമെന്ന്‌ കാണിച്ചുതരുന്നു.

തിരുവനന്തപുരം| WEBDUNIA|
പ്രകൃതി ദൃശ്യാനുകൂലിയായ ഗാനങ്ങളായി ഉച്ചസ്ഥായിയിലുള്ള പുഴകള്‍, മലകള്‍, എത്ര മനോഹരമീ ഭൂമി, തുടങ്ങിയവ പ്രത്യേകത കാണിക്കുന്നു. ആരും കേള്‍ക്കാത്ത രാത്രിയിലോ മുറിയടച്ചോ പാടേണ്ടിവരുമ്പോഴുള്ള പതിഞ്ഞ ഭാവം നല്‍കുന്ന ഇനിയെന്‍റെ ഇണക്കിളിക്കെന്തുവേണം, പാപ്പി അപ്പച്ചാ, മരുന്നോ നല്ല മരുന്ന്‌ തുടങ്ങിയ ഗാനങ്ങളിലെ ഹാസ്യം പുഷ്‌പദലങ്ങളാല്‍, ഉല്ലാസപ്പൂത്തിരികള്‍, സ്വിമ്മിംഗ്‌പൂള്‍ എന്നിവയിലെ പാശ്ചാത്യ സമീപനം ഒക്കെ ദേവരാജന്‍റെ സ്വര്‍ഗീയസ്പര്‍ശത്താല്‍ അനുഗ്രഹീതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :