ശിവാജി ഗണേശനൊത്ത് അദ്ദേഹം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വഞ്ചിക്കോട്ടൈ വാലിബന്, കല്യാണപരിശ്, പാശമലര്‍, ഇരുകോടുകള്‍, തേന്‍നിലവ്, പതിഭക്തി എന്നിവ ഉദാഹരണങ്ങള്‍.
മിസിയമ്മ, പണമാ പാശമാ, മീണ്ട സ്വര്‍ഗ്ഗം, ശുമൈതാങ്കി. പെണ്ണിന് പെരുമൈ, കര്‍പ്പകം, കൊഞ്ചും ശിലങ്കൈ എന്നിവയാണ് പ്രധാന പടങ്ങള്‍.
കെ.ബാലചന്ദറിന്റെ സംവിധാനത്തില്‍ കാവിയത്തലൈവി, പൂവാ തലൈയാ, പുന്നകൈ, നാന് അവനില്ലൈ (ഇതില്‍ ഒന്‍പത് പിള്ള വേഷങ്ങളാണ് അഭിനയിച്ചത്) എന്നീ ചിത്രങ്ങളിലും ജ-മിനി ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു.
1971 ല്‍ ജ-മിനിക്ക് പത്മശ്രീ ലഭിച്ചു. സ് ക്രീന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം, കലൈമാമണി, എം.ജ-ി.ആര്. ഗോള്‍ മെഡല്‍ എന്നിവയും ജ-മിനിയെ തേടിയെത്തി. തൊണ്ണൂറുകളില്‍ അവ്വൈ ഷണ്മുഖി, മേട്ടുക്കുടി, തൊടരും എന്നീ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.
മലയാളത്തില്‍ നീലാ പ്രൊഡക്ഷന്‍സിന്റെ പല ചിത്രങ്ങളിലും ജ-മിനി അഭിനയിച്ചു. പ്രൊഫസറായിരുന്നു അതില്‍ പ്രധാനം. ഭക്തകുചേല, ശ്രീ ഗുരുവായൂരപ്പന്, കുമാര സംഭവം, സ്വാമി അയ്യപ്പന്, ദേവി കന്യാകുമാരി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നല്ലൊരു ബിസിനസ്സുകാരനായിരുന്നു ജ-മിനി. സിനിമയിലെ സമ്പാദ്യം അദ്ദേഹം സ്ഥലം വാങ്ങിക്കൂട്ടാനാണ് ഉപയോഗിച്ചത്. ചെന്നൈ, ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായി കോടികള്‍ വിലമതിക്കുന്ന സ്വത്ത് അദ്ദേഹത്തിനുണ്ട്.