മിസ് മാലിനിയായിരുന്നു ആദ്യ ചിത്രം. ജ-മിനിയുടെ ചക്രധാരി, മൂന്റു പിള്ളൈകള്‍, നവജീവനം, അവ്വൗയാര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചെങ്കിലും ജ-മിനി ശ്രദ്ധിക്കപ്പെട്ടില്ല. എ.വി.എം സ്റ്റുഡിയോയുടെ കണവനേ കണ്‍കണ്ട ദൈവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം താരപദവിയിലേക്ക് കുതിച്ചുയര്‍ന്നത്.
ജ-മിനി വിട്ട് നാരായണന് ആന്റ് കമ്പനിയില്‍ ചേര്‍ന്നപ്പോള്‍ മനോഹര്‍ നായകനായുള്ള തായ് ഉള്ളം എന്ന സിനിമയില്‍ നല്ലൊരു വേഷം കിട്ടി. മനംപോല്‍ മാങ്കല്യം എന്ന ചിത്രത്തില്‍ ജ-മിനി ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. 1953 ല്‍ എ.വി.എം. ജ-മിനിയെ വച്ച് ദേവദാസ് എന്ന ചിത്രം എടുത്തിരുന്നു.
സരോജജാ ദേവി, വൈജ-യന്തി മാല, ദേവിക, ഷൗക്കാര്‍ ജാനകി, സാവിത്രി എന്നിങ്ങനെ അക്കാലത്തെ എല്ലാ പ്രമുഖ നടിമാരും ജ-മിനിയുടെ നായികമാരായി അഭിനയിച്ചിട്ടുണ്ട്.
ജ-മിനി നാലു തവണ വിവാഹം ചെയ്തു. രണ്ടാം വിവാഹം ചെയ്ത ടി.ആര്.അലമേലു എന്ന ബാബ്ജി മരിക്കും വരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വെള്ളിത്തിരയ്ക്ക് പുറത്തുള്ള എല്ലാ പ്രേമനാടകങ്ങള്‍ക്കും അവര്‍ മൗനമായി കൂട്ടുനിന്നു.
മുപ്പതാം വയസ്സിലാണ് പുഷ്പവല്ലി എന്ന നടിയുമായി ജ-മിനി പ്രണയത്തിലാവുന്നത്. അവരിലുണ്ടായ മക്കളാണ് ഹിന്ദി സിനിമാ നടി രേഖയും അമേരിക്കയില്‍ ഉള്ള രാധയും.
പ്രസിദ്ധ തമിഴ് നടി സാവിത്രിയായി പിന്നീട് കാതല്‍ മന്നന്റെ പ്രണയ ഭാജ-നം. സാവിത്രിയിലുണ്ടായ മകളാണ് കുറച്ചു തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച വിജി എന്ന വിജ-യാ ചാമുണ്ഡേശ്വരി.
നാലു വിവാഹം കഴിച്ചു എന്നതാണ് ആ ജ-ീവിതത്തില്‍ ഉണ്ടായ പ്രധാന ദുഷ്പ്പേര്. ഒളിഞ്ഞും തെളിഞ്ഞും ഉള്ള പരസ്ത്രീ ബന്ധങ്ങള്‍ അദ്ദേഹത്തിന്റെ കാതല്‍ മന്നന് എന്ന പേര് അന്വര്‍ത്ഥമാക്കുന്നതായിരുന്നു.