കാലം മാറി, രഞ്ജിത്തിനോടായാലും പറ്റില്ലെന്ന് പറയും !
WEBDUNIA|
PRO
മലയാളസിനിമയുടെ സമയം തെളിഞ്ഞു എന്ന് എല്ലാവരും പറയുന്നു. നല്ല സിനിമകളുണ്ടാകുന്നു. ചിലതൊക്കെ കോപ്പിയടിയാണെങ്കിലും ഇതിന് മുമ്പ് മലയാളികള്‍ കണ്ടിട്ടില്ലാത്ത സബ്ജക്ടുകളൊക്കെ സിനിമകളാകുന്നു. ആകെപ്പാടെയൊരു മാറ്റം. ഈ മാറ്റത്തിന് വിളക്ക് തെളിയിച്ചത് സംവിധായകന്‍ രഞ്ജിത്താണെന്ന് ആര്‍ക്കാ സംശയം? മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമയുടെ പിതാവായി രഞ്ജിത് ഇപ്പോള്‍ തന്നെ ആഘോഷിക്കപ്പെടുകയാണ്.
എന്നാല്‍ രഞ്ജിത് പറയുന്നതുകേട്ടോ? മലയാള സിനിമയിലെ താരങ്ങളുടെ ചങ്കൂറ്റമാണ് മാറ്റം കൊണ്ടുവന്നത് എന്ന്. അതായത്, അടുത്തകാലത്തുവരെ സൂപ്പര്‍സ്റ്റാറുകള്‍ അരങ്ങുവാണയിടത്ത് തിരക്കഥയെ പൂജിക്കുന്ന പുതിയകാലത്തെ പിള്ളേര്‍ എത്തിയതാണ് മാറ്റമുണ്ടാക്കിയതെന്ന്.
“സമയം മാറി. ഞാന്‍ ഇപ്പോള്‍ ഒരു തിരക്കഥയുമായി ഫഹദ് ഫാസിലിനെ സമീപിച്ചാല്‍, തിരക്കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നോ പറയാന്‍ അയാള്‍ മടിക്കില്ല. ഇന്ന് തിരക്കഥയെക്കുറിച്ചാണ് താരങ്ങളെല്ലാം കൂടുതല്‍ കണ്‍സേണ്‍ ആകുന്നത്. സംവിധായകനും നിര്‍മ്മാതാവുമൊക്കെ ആരെന്നുള്ളത് പിന്നീടുവരുന്ന കാര്യം” - രഞ്ജിത് വ്യക്തമാക്കുന്നു.
ഫഹദ് ഫാസിലും റിമ കല്ലിങ്കലുമൊക്കെ ഈ തന്‍റേടം കാണിക്കുന്നതുകൊണ്ടാണ് മാറ്റം സംഭവിക്കുന്നതെന്നും ഇവരൊക്കെ തിരക്കഥ നല്ലതാണോ എന്നുനോക്കി മാത്രം സിനിമകള്‍ സ്വീകരിക്കുന്നത് നല്ല പ്രവണതയാണെന്നും രഞ്ജിത് അഭിപ്രായപ്പെടുന്നു.