ഉണ്ണി മുകുന്ദന്: ജയസൂര്യയുടെ മകന്, മീരാ ജാസ്മിന്റെയും!
WEBDUNIA|
PRO
ഉണ്ണി മുകുന്ദന് നായകനായ ‘മല്ലുസിംഗ്’ പ്രദര്‍ശനത്തിനെത്തി. ചിത്രം പ്രതീക്ഷിച്ച ചലനമുണ്ടാക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ ഏവരും അഭിനന്ദിക്കുന്നു. പൃഥ്വിരാജിന് ശേഷം ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന് പകരാന്‍ ഒരു യുവനടനെ ലഭിച്ചിരിക്കുന്നു എന്നാണ് പരക്കെയുള്ള അഭിപ്രായം.
ഒട്ടേറെ ഓഫറുകളാണ് ഉണ്ണിമുകുന്ദനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ രണ്ടു ചിത്രങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഒരു ചിത്രത്തില്‍ ജയസൂര്യയുടെ മകനായാണ് ഉണ്ണി മുകുന്ദന് അഭിനയിക്കുന്നത്. ഇനിയൊരു ചിത്രത്തില്‍ മീരാ ജാസ്മിന്റെ മകനായും വേഷമിടുന്നു.
അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗമായ ‘സാമുവലിന്റെ മക്കള്‍’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന് മീരാജാസ്മിന്റെ മകനാകുന്നത്. ആ ചിത്രത്തില്‍ ഉണ്ണി മുകുന്ദന് ഇരട്ടവേഷമാണ്. മീരാ ജാസ്മിന്റെ ഭര്‍ത്താവായും മകനായും. “മീരാ ജാസ്മിനെപ്പോലെ ഒരു നടിക്കൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ലിലാണ് ഞാന്‍” - ഉണ്ണി ആവേശഭരിതനാകുന്നു.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പാതിരാമണല്‍’ എന്ന ചിത്രത്തിലാണ് ജയസൂര്യയുടെ മകനായി ഉണ്ണി മുകുന്ദന് അഭിനയിക്കുന്നത്. ആ ചിത്രത്തില്‍ അച്ഛനായും മകനായും ജയസൂര്യ തന്നെയാണ് അഭിനയിക്കാനിരുന്നത്. എന്നാല്‍ അച്ഛന് കഥാപാത്രത്തിന്റെ രംഗങ്ങള്‍ ചെയ്തു തീര്‍ത്തുകഴിഞ്ഞപ്പോള്‍ ജയന് ഒരപകടത്തില്‍ പരുക്കേറ്റു. പരുക്ക് ഭേദമായപ്പോള്‍ പാതിരാമണലിന് നല്കാന് ഡേറ്റുമില്ല. അങ്ങനെയാണ് മകന് കഥാപാത്രത്തിലേക്ക് ഉണ്ണിമുകുന്ദന് എത്തുന്നത്.