രേണുക വേണു|
Last Modified വെള്ളി, 1 ഏപ്രില്‍ 2022 (19:56 IST)
ഫൊറന്‍സിക് വിദഗ്ധയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ.പി.രമയുടെ വിയോഗത്തില്‍ വൈകാരികമായി പ്രതികരിച്ച് നടന്‍ മുകേഷ്. സിനിമയിലുള്ള എല്ലാവര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമൊക്കെയായിരുന്നു ഡോക്ടര്‍ രമ. രോഗബാധിതയായിരുന്നെങ്കിലും ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. നേരിട്ടും അല്ലാതെയും സിനിമയിലെ സുഹൃത്തുക്കള്‍ക്ക് ചികിത്സയും ഉപദേശവും നല്‍കിയിരുന്നു. ഡോക്ടര്‍ രമ രോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. ഡോക്ടര്‍ രമയുടെ വേര്‍പാട് തന്നെയും ഏറെ ദുഃഖിതനാക്കിയെന്നും മുകേഷ് പറഞ്ഞു.
രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടര്‍ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്. കുടുംബത്തിന് ഈ വേര്‍പാട് സഹിക്കാനുള്ള കഴിവുണ്ടാകട്ടെയെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.