ഷോപ്പിങ് കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെ കത്രീന കൈഫിന്റെ അമ്മയുടെ ഫോണ്‍ നിലത്തുവീണു; ഫോണ്‍ എടുക്കാതെ കാറിന്റെ ഡോര്‍ അടച്ച് സൂസന്നെ, കത്രീനയുടെ കല്യാണത്തിനു ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് ആ ഫോണില്‍ കാണുമെന്ന് പാപ്പരാസികള്‍

രേണുക വേണു| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (08:40 IST)

കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിനു ബോളിവുഡ് സിനിമാലോകം ഒരുങ്ങികഴിഞ്ഞു. ഡിസംബര്‍ 7, 8, 9 തിയതികളിലായാണ് ഇരുവരുടെയും വിവാഹ ആഘോഷ പരിപാടികള്‍ നടക്കുക. വിവാഹ പരിപാടികള്‍ക്കായി രാജസ്ഥാനിലെ ആഡംബര ഹോട്ടല്‍ താരങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെയാണ് കത്രീന കൈഫിന്റെ അമ്മ സൂസന്നെ ടര്‍ക്വോട്ടെ പാപ്പരാസികളുടെ മുന്നില്‍ വന്നു പെട്ടത്. മുംബൈയില്‍ ഷോപ്പിങ്ങിന് ഇറങ്ങിയ സൂസന്നെയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഷോപ്പിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സൂസന്നെ കാറിലേക്ക് കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ നിലത്തുവീണു. മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്ന് നിലത്തുവീണത് സൂസന്നെ ആദ്യം അറിഞ്ഞില്ല. കാറിന്റെ ഡോര്‍ അടയ്ക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

സൂസന്നെ ആ ഫോണ്‍ വഴിയില്‍ നിന്ന് എടുത്തോ എന്നാണ് വീഡിയോ കണ്ടവരുടെ സംശയം. കത്രീന കൈഫിന്റെ വിവാഹത്തിനു ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റ് ആ ഫോണില്‍ ഉണ്ടാകുമെന്നാണ് നെറ്റിസണ്‍സിന്റെ രസകരമായ കമന്റുകള്‍.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :