85 പിന്നിട്ട നിത്യവസന്തം

WEBDUNIA|
തന്റെ പുതിയ ചിത്രമായ ‘ചാര്‍ജ്‌ഷീറ്റി‘ ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലുമാണ്‌ ഇപ്പോള്‍. ദേവ്‌ആനന്ദ്‌ നിര്‍മിക്കുന്ന ചിത്രത്തിനുവേണ്ടി ആശാഭോസ്‌ലെ 28 വര്‍ഷങ്ങള്‍ക്കുശേഷം പാടുന്നു എന്ന പ്രത്യേകത കൂടി 'ചാര്‍ജ്‌ ഷീറ്റി'നുണ്ട്‌.

ഇപ്പോഴത്തെ പാകിസ്ഥനിലേ ലാഹോറില്‍ ല്‍ പ്രശസ്തനായ ഒരു അഭിഭാഷകന്‍റെ മകനായി 1923 സപ്റ്റംബര്‍ 26 ന് ദേവ്ദത്ത് പിശോരിമല്‍ ആനന്ദ് എന്ന ദേവ് ആനന്ദ് ജനിച്ചു. ലാഹോറിലെ ഗവണ്‍മെന്‍റ് കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ ബിരുദമെടുത്തശേഷം സഹോദരന്‍ ചേതന്‍ ആനന്ദിനൊപ്പം ബോംബയില്‍ താമസമാക്കി.

സിനിമയിലെ ആദ്യകാലങ്ങള്‍ ദേവാനന്ദിന് പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. 1946 ല്‍ പുറത്തിറങ്ങിയ ഹം ഏക് ഹേ ആണ് ദേവാനന്ദിന്‍റെ ആദ്യചിത്രം. എന്നാല്‍ അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിന് ആ ചിത്രം മുതല്‍കൂട്ടായില്ല. പക്ഷേ, ആ ചിത്രത്തിന്‍റെ നൃത്തസംവിധായകന്‍ ഗുരുദത്തുമായുള്ള പരിചയം ദേവാനന്ദിന് ഗുണം ചെയ്തു.

ഗുരുദത്തും ദേവാനന്ദും സുഹൃ ത്തുക്കളായശേഷം അവര്‍ പരസ്പരം ഒരു പ്രതിജ്ഞ ചെയ്തു. എന്നെങ്കിലും ഗുരുദത്ത് ഒരു സംവിധായകനായാല്‍, ദേവാനന്ദ് അതില്‍ നായകനാവും. ദേവാനന്ദ് ഒരു ചിത്രം നിര്‍മ്മിച്ചാല്‍ ഗുരുദത്തായിരിക്കും അതിന്‍റെ സംവിധായകന്‍ - ഇതായിരുന്നു പ്രതിജ്ഞ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :