ജെമിനി ഗണേശന്‍ എന്ന കാതല്‍മന്നന്‍

Gemini Ganesan
WDWD
ഏതാണ്ട് ഇരുപത് കൊല്ലം തമിഴ് സിനിമയിലെ കാതല്‍ മന്നനായി വാണിരുന്ന ജമിനി ഗണേശന്‍ കഥാവശേഷനായിട്ട് 2008 മാര്‍ച്ച് 22ന് 3 വര്‍ഷം. എം.ജി.ആര്‍., ശിവാജി എന്നിവര്‍ക്കൊപ്പം അക്കാലത്ത് ത്രിമൂര്‍ത്തികളിലൊരാളായി അദ്ദേഹം തിളങ്ങി നിന്നു.

എം.ജി.ആറും ശിവാജിയും ഘടാഘടിയന്‍ വേഷങ്ങളും തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളും കൊണ്ട് കത്തിക്കയറുമ്പോള്‍ മൃദുവേഷങ്ങളും സൗമ്യമായ സംഭാഷണങ്ങളും കൊണ്ട് പിടിച്ചുനിന്ന ജമിനി ഗണേശനെ അക്കാരണങ്ങള്‍ കൊണ്ടു തന്നെ സാമ്പാര്‍ എന്നാണ് സിനിമാക്കാര്‍ വിളിച്ചിരുന്നത്.

1920 ല്‍ തഞ്ചാവൂരിലെ പുതുക്കോട്ടൈയില്‍ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. ബിരുദം എടുത്ത ശേഷം താമ്പരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ലക്ചററായി ജോലിക്കു കയറി.

ആ ജോലി ഉപേക്ഷിച്ച് 1947 ല്‍ ജമിനി സ്റ്റുഡിയോവിലെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി ജോലിക്ക് ചേര്‍ന്ന ജെമിനിക്ക് ആദ്യകാലത്ത് സ്റ്റുഡിയോവിലെ കണക്കു നോക്കുന്ന പണിയേ ഉണ്ടായിരുന്നുള്ളു.

സിനിമകള്‍ക്കായി നായകന്മാരെ കണ്ടെത്തുന്ന ജേ-ലി ചെയ്തുകൊണ്ടിരിക്കെ ഒരിക്കല്‍ ചാന്‍സ് അന്വേഷിച്ചവരുടെ കൂട്ടത്തില്‍ പ്രമുഖ നടന്‍ ശിവാജി ഗണേശനുമുണ്ടായിരുന്നു. നടന്മാരില്ലാതെ വരുമ്പോള്‍ ഗണേശന്‍ ജമിനിയിലെ ചെറിയ ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :