അതിരടി നായകന്‍ - ജില്ല - വണ്‍ ആന്‍റ് ഒണ്‍ലി മോഹന്‍ലാല്‍!
WEBDUNIA|
PRO
‘ജില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. വിജയ് അവതരിപ്പിച്ച ശക്തി എന്ന നായക കഥാപാത്രത്തെ മഹേഷ് ബാബുവോ രാം ചരണ്‍ തേജയോ അവതരിപ്പിക്കും. അക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. തമിഴ് ചിത്രം ഒരുക്കിയ നേശന്‍ തന്നെയാണ് തെലുങ്ക് സിനിമയും സംവിധാനം ചെയ്യുന്നത്.
ജില്ല തമിഴ് പതിപ്പ് ആന്ധ്രയിലും റിലീസായിരുന്നു. അപ്പോള്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. തെലുങ്ക് റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് മഹേഷ് ബാബുവും രാം ചരണ്‍ തേജയും രംഗത്തെത്തുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
എന്നാല്‍ അണിയറ പ്രവര്‍ത്തകരെ കുഴക്കുന്ന പ്രധാന പ്രശ്നം - ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന് പകരക്കാരനായി തെലുങ്കില്‍ ആരെ അവതരിപ്പിക്കും എന്നതാണ്. അതുപോലെ ഒരു സൂപ്പര്‍താരം വേണം. ഡാന്‍സും ഫൈറ്റും ചെയാന്‍ കഴിയണം. അത്രയും വലിയ ക്രൌഡ് പുള്ളറുമായിരിക്കണം.
മോഹന്‍ലാലിന്‍റെ സ്ക്രീന്‍ പ്രസന്‍സ് ജില്ലയുടെ വിജയത്തില്‍ വഹിച്ച പങ്ക് തിരിച്ചറിഞ്ഞ് അത്രയും ഇമേജുള്ള മറ്റൊരു താരത്തെ കണ്ടെത്താനുള്ള ഓട്ടം നേശനും കൂട്ടരും തുടങ്ങിക്കഴിഞ്ഞു. രജനികാന്ത് ഉള്‍പ്പടെയുള്ളവരെ ശ്രമിച്ചുനോക്കാമെന്ന നിലപാടിലാണ് അണിയറക്കാര്‍ എന്നാണ് വിവരം.
ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കഴിയുന്ന താരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വമാണ്. മോഹന്‍ലാലിന്‍റെ ആക്ഷന്‍ സിനിമകളിലൂടെ ഒരു യാത്ര നടത്തിയാല്‍ അക്കാര്യം ബോധ്യമാകും.