കുട്ടികളെക്കൊണ്ട് കാല്‍ തിരുമ്മിച്ചു; മഡോണ വിവാദത്തില്‍

ന്യൂയോര്‍ക്ക്| Last Modified വ്യാഴം, 16 ജൂലൈ 2015 (12:32 IST)
കുട്ടികളെക്കൊണ്ട് കാല്‍ തിരുമ്മിച്ച പ്രശസ്ത പോപ് ഗായിക വിവാദത്തില്‍. ദത്തെടുത്ത കറുത്ത വര്‍ഗക്കാരായ കുട്ടികളെ കൊണ്ട് കാല്‍ തിരുമ്മിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ മഡോണ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയത്.

നിലത്ത് കിടക്കുന്ന മഡോണയുടെ രണ്ട് കാലുകളും ഡേവിഡ് റിച്ചി, മേഴ്‌സി ജെയിംസ് എന്നീ കറുത്തവര്‍ഗക്കാരായ കുട്ടികള്‍ തിരുമ്മി കൊടുക്കുന്ന തരത്തിലാണ് ചിത്രം. കുട്ടികള്‍ കറുത്ത വര്‍ഗക്കാരായതിനാല്‍ അവരെ അടിമകളെ പോലെയാണ്
മഡോണ കരുതുന്നത് എന്ന തരത്തിലാണ് ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ ഇതു വരെ
മഡോണ പ്രതികരിച്ചിട്ടില്ല





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :