‘സിംഹാസന’മെടുത്ത് ഹൃദയാഘാതമുണ്ടായി, നിര്‍മ്മാതാവ് സിനിമ ഉപേക്ഷിച്ചു!
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഷാജി കൈലാസ് ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം അവധി കൊടുത്തിരിക്കുകയാണ്. അദ്ദേഹം ചെയ്ത ആക്ഷന്‍ സിനിമകള്‍ തുടര്‍ച്ചയായി പരാജയം രുചിച്ചതുതന്നെ കാരണം. ‘ചിന്താമണി കൊലക്കേസ്’ കഴിഞ്ഞ് ഷാജി ചെയ്ത ഒരു സിനിമ പോലും ലാഭം നേടിയിട്ടില്ല. ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവ ശരാശരി വിജയം കണ്ടെന്നുമാത്രം.
ഷാജി കൈലാസിന്‍റെ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളാണ് മാളവിക പ്രൊഡക്ഷന്‍സ് ചന്ദ്രകുമാര്‍. ഡോണ്‍, സിംഹാസനം എന്നിവ. രണ്ട് സിനിമകളും ദയനീയ പരാജയങ്ങളായിരുന്നു. 2006ല്‍ പുറത്തിറങ്ങിയ ഡോണ്‍ ദിലീപ് നായകനായ സിനിമയായിരുന്നു. മിനിമം ഗ്യാരണ്ടിയുള്ള ദിലീപിനു പോലും ആ സിനിമയെ രക്ഷിച്ചെടുക്കാനായില്ല.
‘നാടുവാഴികള്‍’ എന്ന ചിത്രത്തിന്‍റെ കഥ പകര്‍ത്തിയുണ്ടാക്കിയ സിനിമയായിരുന്നു സിംഹാസനം. പൃഥ്വിരാജിന്‍റെ പ്രകടനം പക്ഷേ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളഞ്ഞു. ആറുകോടി മുതല്‍മുടക്കിയ ആ സിനിമയും തകര്‍ന്നപ്പോള്‍ നിര്‍മ്മാതാവായ ചന്ദ്രകുമാറിന് ഹൃദയാഘാതമുണ്ടായി.
“ദി ഡോണ്‍ എന്ന സിനിമയിലെ ദുരനുഭവങ്ങള്‍ കൊണ്ടുതന്നെ കുറേക്കാലത്തേക്ക് സിനിമയിലേക്ക് തിരിഞ്ഞുനോക്കിയില്ല. വീണ്ടുമൊരു ഭാഗ്യപരീക്ഷണം എന്ന നിലയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിംഹാസനത്തിന്‍റെ നിര്‍മ്മാതാവായത്. അതും വന്‍ നഷ്ടമുണ്ടാക്കി. ആ സിനിമ കാരണം എനിക്ക് അറ്റാക്ക് വരെ വന്നു. നായകന്‍ നിന്ന നില്‍പ്പില്‍ പോകുമ്പോള്‍ ഷൂട്ടിംഗ് മുടങ്ങി ഞാന്‍ നഷ്ടം സഹിക്കേണ്ടിവരും. പലിശയ്ക്ക് പണമെടുത്ത് ഒരു ലക്ഷം രൂപയ്ക്ക് 10000 രൂപ പലിശ കൊടുത്ത അവസരങ്ങളുണ്ട്” - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ചന്ദ്രകുമാര്‍ പറയുന്നു.
അടുത്ത പേജില്‍ - എന്നോട് സ്നേഹം കാണിച്ചത് ആന മാത്രം !