മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ - മമ്മൂട്ടി നായകന്‍ ?

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ജയസൂര്യ
Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (13:11 IST)
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ എന്ന് പേരിട്ടതായി മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ചിത്രത്തിലെ താരങ്ങളെക്കുറിച്ചോ മറ്റ് സാങ്കേതിക വിദഗ്ധരെക്കുറിച്ചോ രഞ്ജിത് ശങ്കര്‍ ഒന്നും അറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ, ഒരു വാര്‍ത്ത പരക്കുന്നു. ഈ സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് രഞ്ജിത് ശങ്കര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് രഞ്ജിത് ശങ്കര്‍ പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടി ഈ സിനിമയില്‍ നായകനാകുകയാണെങ്കില്‍ അത് ഈ കൂട്ടുകെട്ടിന്‍റെ രണ്ടാമത്തെ സിനിമയായിരിക്കും. ‘വര്‍ഷം’ എന്ന ഹിറ്റ് ചിത്രമാണ് രഞ്ജിത് ശങ്കര്‍ - മമ്മൂട്ടി ടീമിന്‍റെ കഴിഞ്ഞ സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :