സൂര്യ ഇപ്പോഴും എന്‍റെ സുഹൃത്ത്: ഗൌതം മേനോന്‍

PRO
“സൂര്യയുടെ സമ്മതം ലഭിച്ചതോടെ ധ്രുതഗതിയില്‍ ധ്രുവനക്ഷത്രത്തിന്‍റെ ജോലികള്‍ ആരംഭിച്ചു. സംഗീതം എ ആര്‍ റഹ്‌മാനെന്ന് തീരുമാനിച്ചു. നായിക ത്രിഷ. പാര്‍ത്ഥിപന്‍, അരുണ്‍ വിജയ് തുടങ്ങിയ താരങ്ങളെയും ഫിക്സ് ചെയ്തു. ഷൂട്ടിംഗ് തീയതിയും തീരുമാനിച്ചു. ഷൂട്ടിംഗ് തുടങ്ങുന്ന അന്ന് രാവിലെ വിളിച്ച് ‘എനിക്ക് ഈ സിനിമ വേണ്ടാ’ എന്ന് അറിയിച്ചു” - ഗൌതം മേനോന്‍ വെളിപ്പെടുത്തുന്നു.

WEBDUNIA|
അതിന് ശേഷം ഞാന്‍ നേരിട്ട് സൂര്യയുടെ മുമ്പില്‍ ചെന്നു. “എന്താണ് പ്രശ്നമെങ്കിലും പരസ്പരം പറഞ്ഞു തീര്‍ക്കാമല്ലോ? എന്തിനാണ് ഇങ്ങനെയുള്ള പരസ്യപ്രസ്താവനകളൊക്കെ?” എന്ന് സൂര്യയോട് ചോദിച്ച് കൈ കൊടുത്ത് പിരിഞ്ഞു. അതിന് ശേഷം സൂര്യയുടെ വീട്ടില്‍ നടന്ന ഒരു ഫംഗ്ഷനില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചു. എന്നാല്‍ തിരക്കുകാരണം എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്തൊക്കെ നടന്നാലും, ഇപ്പോഴും എപ്പോഴും സൂര്യ എന്‍റെ സുഹൃത്താണ്” - ഗൌതം മേനോന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :