ഭയമില്ലാത്തവന്‍. നായകന്‍ അങ്ങനെയായിരിക്കണം. ശത്രുവിനെ നേര്‍ക്കുനേര്‍ നിന്ന് തല്ലണം. എന്താടാ എന്നുചോദിച്ചാല്‍ ഏതാടാ എന്ന് തിരിച്ചുചോദിക്കണം. അങ്ങനെയുള്ള നായകന്‍മാരെ സൃഷ്ടിക്കാന്‍ മലയാളത്തിന് ഒരു രഞ്ജിത്ത് ഉണ്ട്. തമിഴില്‍ ഒരു ലിങ്കുസാമി!
ലിങ്കുസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘അഞ്ചാന്‍’ എന്നാണ് പേര്. പേരിന്‍റെ അര്‍ത്ഥം അതുതന്നെ - ഭയമില്ലാത്തവന്‍. സൂര്യയ്ക്ക് ഈ ചിത്രത്തില്‍ വെറൈറ്റി ലുക്ക് ആണ്. സൂര്യയ്ക്ക് രണ്ട് ഗെറ്റപ്പുകള്‍ ഉണ്ട് എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.
“ഞാന്‍ സൂര്യയോട് പറഞ്ഞ നാലാമത്തെ കഥയാണ് അഞ്ചാന്‍. ചിത്രത്തില്‍ സൂര്യയ്ക്ക് രണ്ട് ലുക്ക് ഉണ്ട്. ഇതുപോലുള്ള ഗെറ്റപ്പ് ആണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ മുതല്‍ അതേപ്പറ്റി ഗവേഷണം നടത്തി വ്യത്യസ്തമായ ഗെറ്റപ്പുകള്‍ സൂര്യ പരീക്ഷിക്കാന്‍ തയ്യാറായി. 300 റഫറന്‍സാണ് ഇതുമായി ബന്ധപ്പെട്ട് സൂര്യ എനിക്ക് അയച്ചുതന്നത്. അദ്ദേഹത്തിന്‍റെ ഈ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ ഉറങ്ങാതെ ഓടാന്‍ ഞാനും തയ്യാറായി” - ലിങ്കുസാമി പറയുന്നു.
WEBDUNIA|
അടുത്ത പേജില്‍ - ആനന്ദത്തിലും സണ്ടക്കോഴിയിലും സൂര്യയെ പരിഗണിച്ചു!