സാമന്ത ഇപ്പോള്‍ ‘അഞ്ചാന്‍’ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. സൂര്യ നായകനാകുന്ന ഈ സിനിമ ഒരു റൊമാന്‍റിക് ത്രില്ലറാണ്. സംവിധാനം ലിംഗുസാമി. ചിത്രത്തിന്‍റെ കഥയിലും ഷൂട്ടിംഗിന്‍റെ പോക്കിലും ടീമിന്‍റെ വര്‍ക്കിലും സാമന്ത ഹാപ്പിയാണ്. “അഞ്ചാന്‍ സൂപ്പര്‍ വേഗതയില്‍ പൂര്‍ത്തിയായി വരുന്നു. ടീം നല്ല ഫോക്കസ്ഡാണ്. വളരെ ഹാപ്പിയാണ് ഞാന്‍” - സാമന്ത ട്വിറ്ററില്‍ കുറിച്ചു.