രഞ്ജിത്തിനെപ്പോലെ ഞാനും മാറും: പൃഥ്വിരാജ്

WEBDUNIA|
PRO
മലയാള സിനിമയെ മാറ്റത്തിന്‍റെ പുതുവസന്തത്തിലേക്ക് നയിച്ചത് സംവിധായകന്‍ രഞ്ജിത്താണ്. ബിഗ്ബജറ്റ് കൊമേഴ്സ്യല്‍ മൂവികളുടെ ബ്രാന്‍ഡ് അംബാസഡറായിരുന്ന രഞ്ജിത് നല്ല സിനിമകളുടെ കൂട്ടുകാരനായി മാറിയതോടെ മലയാള സിനിമയ്ക്ക് പുതിയ മുഖം കൈവരുകയായിരുന്നു. ‘റോക്ക് ’ന്‍ റോള്‍’ എന്ന സിനിമ മലയാളത്തില്‍ മള്‍ട്ടിപ്ലക്സ് സിനിമകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

നല്ല സിനിമകള്‍ക്ക് വേണ്ടി രഞ്ജിത് ഉപേക്ഷിച്ചത് കോടികളുടെ പണക്കിലുക്കമുള്ള ഒരു പാതയായിരുന്നു. ദേവാസുരത്തിന്‍റെയും ആറാം തമ്പുരാന്‍റെയും നരസിംഹത്തിന്‍റെയും വഴി തുടര്‍ന്നിരുന്നു എങ്കില്‍ കൊമേഴ്സ്യല്‍ സിനിമാലോകത്ത് രഞ്ജിത്തിനെ മറികടക്കുന്ന ഒരു ശബ്ദം ഉണ്ടാകുമായിരുന്നില്ല. അത് ഉപേക്ഷിക്കുകയും, നല്ല കഥകള്‍ പറയുന്ന മലയാളിത്തമുള്ള സിനിമകള്‍ക്കായി രഞ്ജിത് നിലയുറപ്പിക്കുകയും ചെയ്തു.

രഞ്ജിത് സിനിമയിലെത്തിച്ച പൃഥ്വിരാജ് എന്ന നടനും രഞ്ജിത്തിന്‍റെ വഴി തെരഞ്ഞെടുക്കാനൊരുങ്ങുകയാണ്. ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന കൊമേഴ്സ്യല്‍ സിനിമകള്‍ കഴിഞ്ഞാല്‍ താന്‍ പൂര്‍ണമായും നല്ല സിനിമകളുടെ ഭാഗത്തേക്ക് മാറുമെന്ന് പൃഥ്വി അറിയിച്ചു. ഇപ്പോള്‍ ‘ഹീറോ’ പോലെയുള്ള തട്ടുപൊളിപ്പന്‍ സിനിമകളിലാണ് പൃഥ്വി അഭിനയിക്കുന്നത്. ഉടന്‍ തന്നെ തന്‍റെ ഭാഗത്തുനിന്നും ഒരു മാറ്റം വരുമെന്നാണ് ബിഗ്സ്റ്റാര്‍ അറിയിച്ചിരിക്കുന്നത്.

ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങള്‍ പരീക്ഷണ സിനിമകളോട് കൂടുതല്‍ അടുപ്പം കാട്ടുകയും അതില്‍ വിജയം കാണുകയും ചെയ്തതോടെയാണ് പൃഥ്വിരാജിനും മനം‌മാറ്റം ഉണ്ടായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :