മീരയെങ്ങനെ ‘മീരാ വാസുദേവ്’ ആയി?

ടി. പ്രതാപചന്ദ്രന്‍

PRO
സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ വിട്ട് പിന്നീട് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചായി സംസാരം. തുടക്കത്തില്‍ സംസാരിക്കാന്‍ വൈമുഖ്യം കാട്ടിയെങ്കിലും പിന്നീട് മീര വളരെ അടുത്ത ഒരാളായി മാറുകയായിരുന്നു.

ഈശ്വര വിശ്വാസിയാണോ?

അതേ. കൃഷ്ണ ഭക്തയാണ്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്‍റെ അനുയായിയും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ അന്ധേരി ഈസ്റ്റില്‍ വച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടവും അതില്‍ പുറത്ത് പരുക്ക് പറ്റിയതും മീര വിശദീകരിക്കുന്നു. ഓട്ടോയില്‍ അമ്മയ്ക്കൊപ്പം ഒരു തടിച്ച സ്ത്രീയും ഉണ്ടായിരുന്നു. അവര്‍ തന്‍റെ മേലേക്ക് വീണപ്പോള്‍ ഇനി ഒരിക്കലും ശ്വാസമെടുക്കാനാവില്ല എന്നാണ് കരുതിയത് എന്ന് പറഞ്ഞ മീര പൊട്ടിച്ചിരിക്കുകയാണ്.

പെട്ടെന്ന് ഗൌരഭാവത്തിലേക്ക് വന്ന മീര പറയുന്നത് അന്ന് കൃഷ്ണാ കൃഷ്ണാ എന്ന് അകമഴിഞ്ഞ് വിളിച്ചതാണ് പരുക്കില്‍ നിന്ന് വളരെ വേഗം മോചിതയാവാന്‍ കാരണമായതെന്നാണ്.

ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍?

PRATHAPA CHANDRAN|
ഭക്ഷണത്തെ കുറിച്ച് പറയുകയാണെങ്കില്‍ ദോശയും ഫില്‍റ്റര്‍ കോഫിയും. വേഷം, ജീന്‍സും ടോപ്പും. പിന്നെ, ആക്ഷന്‍ സിനിമ, റസ്‌ലിംഗ്. ഒഴിവു വേളയില്‍ സിഡ്നി ഷെല്‍ഡന്‍, ജെഫ്‌റി ആര്‍ച്ചര്‍ എന്നിവരുടെ പുസ്തകവുമായി ചങ്ങാത്തം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :