മമ്മൂട്ടി പറഞ്ഞു - “സിബിഐ ഇനി ഇങ്ങനെ പോയാല്‍ പോരാ” !
PRO
കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ പുതിയ സി ബി ഐ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകുമോ? വ്യക്തമായ ഒരുത്തരം കെ മധു പറയുന്നില്ല.
“ഞാന്‍ സംവിധായകനും എസ് എന്‍ സ്വാമി തിരക്കഥാകൃത്തുമായി ഒരു സി ബി ഐ സിനിമ വരും. അത് സത്യമാണ്. 2014 ജനുവരിയിലോ ഫെബ്രുവരിയിലോ അത് സംഭവിക്കും” - കെ മധു പറഞ്ഞു.
സി ബി ഐ സീരീസിലെ ജാഗ്രതയും നേരറിയാന്‍ സി ബി ഐയും വേണ്ടത്ര വിജയിക്കാതിരുന്നതിന്‍റെ കാരണവും കെ മധു ഓണ്‍ റെക്കോര്‍ഡില്‍ കണ്ടെത്തുന്നു.
“1988ലാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത്. തൊട്ടടുത്ത വര്‍ഷം, 1989ല്‍ രണ്ടാം ഭാഗമായ ജാഗ്രത വന്നു. ജാഗ്രത ഒരു മികച്ച ചിത്രമായിട്ടും അത് വലിയ വിജയമാകാതെ പോയി. സി ബി ഐ ഡയറിക്കുറിപ്പിന് ശേഷം വലിയ ഇടവേളയില്ലാതെ രണ്ടാം ഭാഗം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതേ അബദ്ധം ഞങ്ങള്‍ പിന്നീടും ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ സേതുരാമയ്യര്‍ സി ബി ഐ ചരിത്രവിജയമായി. 2005ല്‍ തന്നെ ഞങ്ങള്‍ നേരറിയാന്‍ സി ബി ഐ ചെയ്തു. ജാഗ്രതയുടെ അതേ വിധി നേരറിയാന്‍ സി ബി ഐക്കുമുണ്ടായി” - കെ മധു വ്യക്തമാക്കുന്നു.