'മഞ്ജു വാര്യര്‍ തിരിച്ചുവന്നതില്‍ സന്തോഷം' - ദിവ്യാ ഉണ്ണി കോളജില്‍ ചേര്‍ന്നു!

ദിവ്യാ ഉണ്ണി പഠിക്കുന്നു, എറണാകുളം സെന്‍റ് തെരേസാസില്‍ !

Manju Warrier, Divya Unni, Dileep, Kavya, Priyadarshan, Mammootty,  മഞ്ജു വാര്യര്‍, ദിവ്യാ ഉണ്ണി, ദിലീപ്, കാവ്യ, പ്രിയദര്‍ശന്‍, മമ്മൂട്ടി
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (17:44 IST)
മഞ്ജു വാര്യര്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവന്നതില്‍ സന്തോഷമെന്ന് നടി ദിവ്യാ ഉണ്ണി. സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങുന്ന ദിവ്യയ്ക്ക് മഞ്ജുവിന്‍റെ തിരിച്ചുവരവും വിജയവും പ്രചോദനമാകുമെന്ന് കരുതാം.

“മഞ്ജു ചേച്ചി സിനിമയിലേക്ക് മടങ്ങിവന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. ചേച്ചി പെട്ടെന്ന് നൃത്തമൊക്കെ നിര്‍ത്തി പോയപ്പോള്‍ വലിയ വിഷമമായി. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു ചേച്ചി സ്റ്റേജില്‍ നൃത്തം ചെയ്തു എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിവ്യാ ഉണ്ണി പറയുന്നു.

“ഇപ്പോള്‍ കുട്ടികളും നൃത്തവും തിരിച്ച് സിനിമയിലേക്ക് വരാനുള്ള ആലോചനയുമൊക്കെയാണുള്ളത്. ഒരു രഹസ്യം പറയാം. ഞാന്‍ വീണ്ടും കോളജില്‍ ചേര്‍ന്നു. അമേരിക്കയിലല്ല, നാട്ടില്‍ തന്നെ. എറണാകുളം സെന്‍റ് തെരേസാസില്‍ ഭരതനാട്യം പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്സിനാണ് ചേര്‍ന്നത്. അഞ്ചുവര്‍ഷം പഠിച്ച കോളജിലേക്കുതന്നെ തിരികെ പോകുന്നതിന്‍റെ എക്സൈറ്റ്‌മെന്‍റുണ്ട്” - ദിവ്യ ഉണ്ണി പറയുന്നു.

മഞ്ജു വാര്യരും ദിവ്യാ ഉണ്ണിയും ഒരുമിച്ച് അഭിനയിച്ച ‘പ്രണയവര്‍ണ്ണങ്ങള്‍’ വന്‍ ഹിറ്റായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :