മായാമോഹിനിയ്ക്ക് ശേഷം ദിലീപ് വീണ്ടും!

പ്രായമൊരു പ്രശ്നമല്ല, വ്യത്യസ്തതയുമായി ദിലീപ് വീണ്ടും

aparna shaji| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (13:09 IST)
വെള്ളിത്തിരയിൽ വ്യത്യസ്തകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ദിലീപ് മുൻപിലാണ്. അത് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചതും. അതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്പോഴും ജനപ്രീയനായകനായി തുടരുന്നത്. വ്യത്യസ്ത കഥാപാത്രങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ ദിലീപിന് പ്രത്യേക കഴിവാണ്. അതിനുദാഹരമാണ് കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, മായാമോഹനി തുടങ്ങിയ സിനിമകൾ.

മായാമോഹിനിക്ക് ശേഷം വീണ്ടും മറ്റൊരു വ്യത്യസ്തതയുമായി ദിലീപ് എത്തുന്നു. കമ്മാരസംഭവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 18ന് കൊച്ചിയിൽ ആരംഭിക്കും. ചിത്രത്തിൽ ഒരു പ്രത്യേകതയുണ്ട്. 90 വയസ്സുകാരനായിട്ടാണ് ദിലീപ് എത്തുന്നത്. അതും കോമഡിയായ ഒരു കഥാപാത്രം. അപ്പോൾ ഇതിനുള്ളിലെ വ്യത്യസ്തത എത്രത്തോളമുണ്ടാകുമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ഏതായാലും കമ്മാരസംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇതൊരു ഹാസ്യ ചിത്രം കൂടിയാണ്.
പരസ്യ സംവിധായകന്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാരസംഭവം. ആഗസ്റ്റ് സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് ദിലീപ് പുതിയ ചിത്രം കമ്മാരസംഭവത്തിലേക്ക് കടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :