അടൂര്‍ സാറിനെ വെച്ച് പടം എടുക്കാന്‍ സാധിച്ചത് ഒരു നടനും ലഭിക്കാത്ത ഭാഗ്യം; അടൂരിനെ ഫ്രയിമില്‍ ഒതുക്കി ദിലീപ്

അടൂരിനെ ‘ഫ്രയിമില്‍’ ഒതുക്കി ദിലീപ്

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (16:56 IST)
പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനെ ഫ്രയിമില്‍ ഒതുക്കി മലയാളത്തിന്റെ പ്രിയനടന്‍ ദിലീപ്. ‘പിന്നെയും’ സിനിമയുടെ പ്രചാരണ പരിപാടിക്കായി തിരുവനന്തപുരം പ്രസ് ക്ലബില്‍ എത്തിയപ്പോള്‍ ആയിരുന്നു ദിലീപിന്റെ കുസൃതി. ചിത്രത്തിന്റെ സംവിധായകന്‍ അടൂരിനെയും നായിക കാവ്യയെയും ചേര്‍ത്തുനിര്‍ത്തി സ്റ്റില്‍ ക്യാമറയിലേക്ക് പകര്‍ത്തിയാണ് പ്രമുഖ സംവിധായകനെ ദിലീപ് ഫ്രയിമിലേക്ക് ഒതുക്കിയത്.

ചിത്രത്തിലെ മറ്റു താരങ്ങളുടെ സ്നേഹപ്രകടനങ്ങള്‍ക്കും നര്‍മ്മസല്ലാപങ്ങള്‍ക്കും പ്രസ് ക്ലബ് വേദിയായി. അടൂരിന്റെ സിനിമയില്‍ അവസരം തേടി പലതവണ അദ്ദേഹത്തെ കണ്ടെങ്കിലും വിളി ഉണ്ടായില്ല. ഇതിനിടെ, കാവ്യ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഓര്‍ക്കാപ്പുറത്താണ് ഈ സിനിമയിലേക്ക് വിളി വന്നതെന്നും ദിലീപ് പറഞ്ഞു.

ഈ സിനിമയില്‍ തനിക്ക്
നീണ്ട ഒരു സീന്‍ മാത്രമാണ് ഉള്ളതെന്നും അത് തനിക്കു വേണ്ടി എഴുതി ചേര്‍ത്തതാണെന്ന് അടൂര്‍ പറഞ്ഞെന്നും അറിയിച്ചു. എന്നാല്‍, തൊട്ടു പിന്നാലെ വന്നു ലളിതയ്ക്ക് ദിലീപിന്റെ മറുപടി. പടത്തിനു നീളം കൂടിയതിനാല്‍ ആ സീന്‍ പിന്നീട് അടൂര്‍ സാര്‍ വെട്ടിക്കളഞ്ഞു എന്ന് ദിലീപ് ഇടയ്ക്കു കയറി പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി.

അതേസമയം, അടൂരിന്റെ സെറ്റില്‍ താന്‍ ചെന്നതിനു ശേഷമാണ് എല്ലാവരും ചിരിക്കാന്‍ തുടങ്ങിയതെന്ന് കെ പി എ സി ലളിത ഓര്‍മ്മിച്ചു. താന്‍ ചെല്ലുമ്പോള്‍ സെറ്റില്‍ എല്ലാവരും ഗൌരവത്തില്‍ ആയിരുന്നെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :