ഫാന്‍സ്‌ ക്ലബ്ബുകള്‍ക്ക് എതിരെ കമല്‍

‘മിന്നാമിന്നികൂട്ട‘ത്തിന് കോംപ്രമൈസ്‌ വേണ്ടി വന്നു

കമല്‍
PROPRO
? പഴയകാലത്ത്‌ നിന്ന്‌ പ്രേക്ഷകരെ പോലെ സിനിമയും മാറിയില്ലേ

നല്ല സിനിമകള്‍ സ്വീകരിക്കാനുള്ള മാനസികാവസ്ഥ രണ്ട്‌ ദശകങ്ങള്‍ക്ക്‌ മുമ്പ്‌ ഉണ്ടായിരുന്നു. സിനിമയിടെ ആട്ടവു പാട്ടും എല്ലാം പുച്ഛത്തോടെയാണ്‌ അന്ന്‌ കണ്ടിരുന്നത്‌‌. ഞാനൊക്കെ കോളെജി പഠിക്കുന്നകാലത്ത്‌ അത്തരം ചിത്രങ്ങളോട്‌ വെറുപ്പായിരുന്നു. ഇപ്പോള്‍ അവ എല്ലാം ആഘോഷമായിരിക്കുന്നു. ഐ വി ശശിയുടെ ‘അവളുടെ രാവുകള്‍ ’ ഇന്ന്‌ ഇറങ്ങുകയാണെങ്കില്‍ അവ ‘ഷക്കീലപ്പടം’ എന്ന രീതിയിലാവും പുറത്തുവരിക. ഗതികെട്ട ഈ കാലം കാണാന്‍ ഭരതനും പത്മരാജനും ഇല്ലാത്തത്‌ നന്നായി എന്ന്‌ പോലും തോന്നിപോകുന്നു. ‘ഇമോഷന്‍സ്‌’ എന്നത്‌ സിനിമയില്‍ അധികപറ്റായി പോയിരിക്കുന്നു.

? സിനിമ കാണാന്‍ എത്തുന്നവരെ പോലെ സിനിമ ചെയ്യുന്നവര്‍ക്കും ഇല്ലേ പരിമിതികള്‍

പ്രേക്ഷകരെ ഭയന്നാണ്‌ സംവിധായകര്‍ സിനിമ എടുക്കുന്നത്‌. കോംപ്രമൈസ്‌ എന്നത്‌ എല്ലാ രംഗത്തും ഉണ്ട്‌‌. മിന്നാമിന്നികൂട്ടത്തിന്‍റെ കാര്യത്തിലും ചില കോംപ്രമൈസുകള്‍ വേണ്ടി വന്നിട്ടുണ്ട്‌‌. സിനിമ സാമ്പത്തിക വിജയം നേടണം എന്നാഗ്രഹിച്ചാണ്‌ ഇത്തരം വിട്ടുവീഴ്‌ചകള്‍ക്ക്‌ അറിഞ്ഞുകൊണ്ട്‌ വശംവദനാകുന്നത്‌. എങ്കിലും അത്തരം ചിത്രങ്ങളിലും സ്വകാര്യ സന്തോഷങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കാറുണ്ട്‌‌. എല്ലാത്തരം പ്രേക്ഷകരും കാണണം എന്നാഗ്രഹിച്ചാണ്‌ ഞാന്‍ സിനിമ എടുക്കുന്നത്‌്‌.

? പെരുമഴക്കാലം എടുത്ത സംവിധായകനാണോ മിന്നാമിന്നികൂട്ടം എടുത്തത്‌ എന്ന്‌ സംശയിക്കാനുള്ള അവകാശം പ്രേക്ഷകനില്ലേ

WEBDUNIA|
പ്രേക്ഷകന്‌ എന്നിലുള്ള വിശ്വാസം എല്ലാ സിനിമകളിലും വെച്ചു പുലര്‍ത്താന്‍ എനിക്ക്‌ കഴിഞ്ഞെന്നു വരില്ല. പെരുമഴക്കാലം പുരസ്‌കാരങ്ങള്‍ നേടി, നല്ല അഭിപ്രായം ഉണ്ടാക്കി, എന്നാല്‍ അതിന്‍റെ നിര്‍മ്മാതാവ്‌ ഇപ്പോഴും കടത്തിലാണ്‌. എനിക്ക്‌ നല്ല സംവിധായകന്‍ ആവാന്‍ വേണ്ടി കടപ്പെട്ട നിര്‍മ്മാതാവിനെ കണ്ടുകൊണ്ടാണ്‌ ഞാന്‍ സിനിമ എടുക്കുന്നത്‌. വാണിജ്യ സിനിമ എന്ന പേരില്‍ വിട്ടുവീഴ്‌ച ചിത്രങ്ങള്‍ ഉണ്ടാകുന്നതും അങ്ങനെയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :