ഇംഗ്ലീഷ് പേരുകളായിരുന്നു ജീത്തു ജോസഫ് ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും - ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മൈ ബോസ്, മെമ്മറീസ്. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേര് ‘മൈ ഫാമിലി’ എന്നായിരിക്കുമെന്ന് ചിലര്‍ അങ്ങ് ഊഹിച്ചുറപ്പിച്ചു. തന്‍റെ സിനിമയ്ക്ക് ‘മൈ ഫാമിലി’ എന്നല്ല പേരെന്ന് പലതവണ ജീത്തു ജോസഫ് പറഞ്ഞെങ്കിലും ഓണ്‍ലൈന്‍ വാര്‍ത്താപ്രചാരകര്‍ ‘മൈ ഫാമിലി’ ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു.
എന്തായാലും ഈ സിനിമയുടെ പേര് ജീത്തു ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് - ‘ദൃശ്യം’. ഇംഗ്ലീഷ് പേരുകളിടുന്ന ശീലത്തില്‍ നിന്ന് വിടുതല്‍ നേടിയിരിക്കുകയാണ് ഇതോടെ ജീത്തു.
‘ദൃശ്യം’ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും. മോഹന്‍ലാലിന് നായികയായി മീന അഭിനയിക്കും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
WEBDUNIA|
മോഹന്‍ലാല്‍ ഒരു നാട്ടുമ്പുറത്തുകാരനായി വേഷമിടുന്ന ദൃശ്യത്തിന്‍റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.