തനിക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് രഞ്ജിത് വ്യക്തമാക്കുന്നു. “കിണ്ടി എന്ന പാത്രം സത്യന് അന്തിക്കാടിന്റെ സിനിമയില്‍ കാണിച്ചാല്‍ അത് ഗ്രാമീണതയുടെ പ്രതിഫലനമാണ്. എന്റെ സിനിമയില്‍ കാണിച്ചാല്‍ അത് ഹൈന്ദവതയുടെ ബിംബവും. ഇഡിയോട്ടിക് ആയ വിമര്‍ശനമാണ് അതെന്ന് ഞാന്‍ പറയുന്നു. നന്ദനം ഗുരുവായൂരമ്പലത്തിന്റെ പ്രൊമോഷന് വീഡിയോ ആണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് അങ്ങനെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ആ വിമര്‍ശനത്തിന്റെ അടിയില്‍ ഞാന്‍ ഒപ്പിട്ട് അംഗീകരിക്കണമെന്ന് വാശിപിടിക്കാന്‍ പാടില്ല” - രഞ്ജിത് തന്റെ നയം വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |