‘ഗുല്‍മോഹറി’ലൂടെ അഭിനേതാവാകുന്ന രഞ്‌ജിത്തിന്‍റെ കരിയര്‍ രൂപപ്പെടുത്തിയത് സൂഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധങ്ങളാണ്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും നാടകം പഠിച്ച രഞ്‌ജിത്ത് സിനിമയില്‍ എത്തിയത് സുഹൃത്തുക്കളുടെ നിര്‍ബന്ധമാണ്. തിരക്കഥാകൃത്തായി നടന്നയാളെ സംവിധായകനാക്കിയും ഇപ്പോള്‍ അഭിനേതാവാക്കിയതും ചുറ്റും നിന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധമാണ്.
? നാടകത്തില്‍ നിന്ന് എങ്ങനെയാണ് സിനിമയില്‍ വന്നത്
എന്‍റെ അടുത്ത സൂഹൃത്തായിരുന്ന അലക്‌സ് കടവില്‍ ആണ് അതിന് പിന്നില്‍. അഭിനയിക്കാന്‍ അവസരം തേടി സംവിധായകന്‍ ഭരതനെ കാണാന്‍ നിര്‍ബന്ധിച്ചത് അലക്‌സ് ആയിരുന്നു.
? ഭരതന്‍റെ പ്രതികരണം എന്തായിരുന്നു
WEBDUNIA|
അഭിനയമോഹം അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല, അഭിനയിക്കാന്‍ ഒരു വേഷമാണ് വേണ്ടതെങ്കില്‍ എപ്പോഴായാലും ഒരു വേഷം തരാമെന്നാണ് അദ്ദേഹം പറഞ്ഞത്, എന്‍റെ മനസ് നിറയെ അപ്പോള്‍ സിനിമയായിരുന്നു അതുകൊണ്ട് അഭിനയം നടന്നില്ല.