തെന്നിന്ത്യയില്‍ നിന്നും ബോളീവുഡിലേക്ക് ചേക്കേറിയ ഒടുവിലത്തെ സുന്ദരിയാണ് ഗെനീലിയ ഡി സൂസ എന്ന ഹരിണി. ഷങ്കറിന്‍റെ ‘ബോയ്‌സി’ലൂടെ അവതരിച്ച സുന്ദരി അയലത്തെ പെണ്‍കുട്ടിയുടെ ഇമേജുമായിട്ടാണ് ബോളിവുഡിലേക്ക് ചേക്കേറുന്നത്. ‘സന്തോഷ് സണ്‍ ഓഫ് സുബ്രഹ്മണ്യം’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനം കവര്‍ന്ന ഗെനീലിയ ആമീര്‍ഖാന്‍റെ ‘ജാനേ തു യാ ജാനേ നാ’യില്‍ ഇന്ത്യന്‍ യുവജനങ്ങളുടെ ഹരമായി പടരുകയാണ്. ബോളിവുഡിലെ അരങ്ങേറ്റത്തെ കുറിച്ചു സുന്ദരിയോട് ചോദിക്കാം
? ബോളിവുഡിലെ ഏറ്റവും വലിയ താരത്തിന്‍റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം എന്തു തോന്നുന്നു ആമീറിനും ഇമ്രാനും ഒപ്പമുള്ള അരങ്ങേറ്റത്തേ കുറിച്ച്
ഏനിക്ക് സിനിമയില്‍ ലഭിച്ച ഏറ്റവും വലിയ അവസരമായി ഞാന്‍ ഇതിനെ കാണുന്നു. ആമീര്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്നു. അദ്ദേഹം എന്നില്‍ വിശ്വസിക്കുന്നത് കണ്ടപ്പോഴാണ് എനിക്കും എന്നില്‍ വിശ്വാസം വന്നത്. സിനിമയുടെ സെറ്റ് വളരെ രസകരമായിരുന്നു. വളരെ സന്തോഷമായിട്ടാണ് ഓരോ ദിവസവും പിന്നിട്ടത്.
? എങ്ങനെയാണ് ഈ സിനിമയിലേക്ക് ക്ഷണിക്കപ്പെട്ടത്
ഒന്നരവര്‍ഷം മുമ്പ് അബ്ബാസ് ടെറെവാലയുടെ ഒരു ചിത്രത്തിനായി ഞാന്‍ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. തെന്നിന്ത്യയില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്‌തു വരികയായിരുന്നു, അപ്പോഴാണ് ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സില്‍ നിന്നും ഒരു വിളി വന്നത്. ഞാന്‍ അവിടെ എത്തിയപ്പോഴാണ് മനസിലായത് ഞാന്‍ ആദ്യം ഓഡിഷന് വന്ന ചിത്രം തന്നെയായിരുന്നു അതെന്ന്. പിന്നെ സംഭവിച്ചത് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതാണ്.
? സിനിമയിലെ അഥിതിയും ജീവിതത്തിലെ ഗെനീലിയയും തമ്മില്‍ എന്താണ് സാദൃശ്യം.
PRO
PRO
ഞാന്‍ ഏറെ കുറേ അഥിതിയെ പോലെ തന്നെയാണ്. സുഹൃത്തുക്കളോട് വളരെ ആത്മാര്‍ത്ഥമായ ബന്ധമാണ് എനിക്കുള്ളത്. അവരുടെ ആവശ്യങ്ങള്‍ക്ക് ഞാന്‍ എപ്പോഴും ഉണ്ടാകും. കോളേജ് കാലഘട്ടത്തില്‍ ഞാന്‍ മറ്റൊരു അഥിതി ആയിരുന്നു എന്നും പറയാം. അവളെ പോലെ തന്നെ ഹൃദയത്തിലുള്ളത് തുറന്ന് പറയാന്‍ എനിക്ക് എല്ലായിപ്പോഴും പറ്റിയിട്ടില്ല.
? ബോളിവുഡിലെ കൂട്ടുകാരെ കുറിച്ച്
WEBDUNIA|
ഞാന്‍ ഇവിടെ തുടക്കകാരിയല്ലേ, കുറച്ച് സുഹൃത്തുക്കളേ എനിക്ക് ഇപ്പോഴുള്ളു. ‘ജാനേ തു..’വിലെ സെറ്റിലെ എല്ലാവരും എന്‍റെ സുഹൃത്തുക്കളാണ്.