ദി കിംഗ്, ഏകലവ്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ് - അണിയറക്കഥകള്‍

PRO
‘സ്ഥലത്തെ പ്രധാന പയ്യന്‍സ്’ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ഏറ്റവും മികച്ച രാഷ്ട്രീയ സിനിമയാണ്. ജഗദീഷ് എന്ന കോമഡി നടനെ ആക്ഷന്‍ പരിവേഷത്തോടെ അവതരിപ്പിച്ച ചിത്രം. ജനകീയനായ ആഭ്യന്തരമന്ത്രിയായി ജഗദീഷ് കസറി. ജഗദീഷിന്‍റെ വാക്ചാതുര്യം ഒരു രാഷ്ട്രീയക്കാരന് ചേര്‍ന്നതാണെന്ന ഷാജിയുടെ കണ്ടെത്തലാണ് ഗോപാലകൃഷ്ണന്‍ എന്ന ആ കഥാപാത്രത്തിലേക്ക് ജഗദീഷ് വന്നെത്താന്‍ കാരണം.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
“പുതിയ സിനിമയെക്കുറിച്ചു സംസാരിച്ചിരിക്കെ രണ്‍ജി പണിക്കര്‍ പറഞ്ഞു - 'ഏറ്റവും താഴേത്തട്ടിലുള്ള ഒരു ന്യൂസ്‌ പേപ്പര്‍ ബോയ്‌. അയാള്‍ക്ക്‌ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുമായി ബന്ധമുണ്ടായിരിക്കും. അയാളായിരിക്കും ഏറ്റവും കൂടുതല്‍ വീടുകളില്‍ സ്വാധീനമുള്ള വ്യക്‌തി. ആ വ്യക്‌തി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും മന്ത്രിയാകുകയും ചെയ്‌താല്‍ എങ്ങിനെയുണ്ടാകും?' - അതില്‍ നിന്നാണു സ്‌ഥലത്തെ പ്രധാന പയ്യന്‍സ്‌ ഉണ്ടായത്‌. എങ്കില്‍ പിന്നെ അത്തരമൊരു റോളിലേക്ക്‌ ആരെ പരിഗണിക്കും എന്ന ചിന്തയില്‍ നിന്നാണു ജഗദീഷിന്‍റെ പേരുവന്നത്‌. ആ സെലക്ഷന്‍ കറക്ടായിരുന്നു. കാരണം ഞങ്ങളുടെ ഹീറോ കഥയും തിരക്കഥയുമാണ്‌” - ഷാജി കൈലാസ് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :