Last Updated:
തിങ്കള്‍, 19 മെയ് 2014 (16:58 IST)
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓള്‍ഡ് ആര്‍ യു’ മെഗാഹിറ്റിലേക്ക്. കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു. മലയാള സിനിമയിലെ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വിജയമാകുകയാണ് ഈ സിനിമ.
നിശ്ചയമായും മഞ്ജു വാര്യര്‍ തന്നെയാണ് ഈ സിനിമയുടെ പ്രധാന വിജയഘടകം. ആറാം തമ്പുരാനും സമ്മര്‍ ഇന്‍ ബേത്‌ലഹേമും എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങിയിരിക്കുകയാണ് മഞ്ജു ഈ ചിത്രത്തില്‍. സിനിമയിലുടനീളം തന്‍റെ ഗംഭീര പെര്‍ഫോമന്‍സാണ് ഈ അത്ഭുത പ്രതിഭ നടത്തിയിരിക്കുന്നത്.
മികച്ച കുടുംബകഥ എന്നത് സിനിമയുടെ മഹാവിജയത്തിന് കാരണമായി. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും സ്ത്രീ പ്രേക്ഷകരാണ് തിയേറ്റര്‍ നിറയ്ക്കുന്നത്. മഞ്ജുവാര്യരുടെ ഇന്‍ഡ്രൊഡക്ഷന്‍ സീനില്‍ മോഹന്‍ലാല്‍ സിനിമയ്ക്കുണ്ടാകുന്ന ആരവമാണ് തിയേറ്ററില്‍.
ഒപ്പം പ്രദര്‍ശനത്തിനെത്തിയ ബിഗ് ബജറ്റ് സിനിമ വേണ്ട രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാത്തതും ഹൌ ഓള്‍ഡ് ആര്‍ യുവിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്. സഞ്ജയ് - ബോബി ടീമിന്‍റെ മികച്ച സംഭാഷണങ്ങള്‍ പ്രേക്ഷകരെ വശീകരിക്കുന്നു.